ലണ്ടൻ: സ്കൈഡൈവിങ്ങിൽ പുതിയ റെക്കോർഡ് കുറിച്ച് 101 കാരൻ. ലോകത്തെ ഏറ്റവും പ്രായമേറിയ സ്ൈക ഡൈവർ എന്ന റെക്കോർഡാണ് 101 കാരനായ വേർഡൻ ഹേയ്സ് സ്വന്തമാക്കിയത്. യു.കെയിലെ ഡിവോണിൽ നിന്ന് 15,000 അടി ഉയരത്തിൽ നിന്ന് ചാടിയാണ് മുൻ സൈനികൻ കൂടിയായ ഹേയ്സ് റെക്കോർഡ് തിരുത്തിയത്.
തെൻറ നാലു തലമുറക്കൊപ്പമാണ് അദ്ദേഹം ഡൈവിങ് നടത്തിയത്. 74 കാരനായ മകൻ ബ്രയാൻ, 50 വയസായ പേരമകൻ റോജർ, റോജറിെൻറ മകനും നാലാം തലമുറക്കാരനുമായ സ്റ്റാൻലി എന്നിവർക്കൊപ്പമാണ് ഹേയ്സ് സ്കൈഡൈവിങ് ചെയ്തത്. ‘101 വയസും 38 ദിവസുമാണ് തെൻറ പ്രായം. ജീവിച്ചിരിക്കയാണെങ്കിൽ 102 വയസിലോ 103 ലോ വീണ്ടും സ്കൈ ഡൈവ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന്’ ഹേയ്സ് മാധ്യമങ്ങളോട് പറഞ്ഞു.
2013 ജൂണിൽ സ്കൈഡൈവിങ് നടത്തി റെക്കോർഡ് നേടിയ കനേഡിയൻ പൗരൻ ആർമൻ ജെൻഡ്രൂവിെൻറ റെക്കോർഡാണ് ഹേയ്സ് തിരുത്തിയത്. റെക്കോർഡിലെത്തുേമ്പാൾ ജെൻഡ്രൂവിന് 101 വയസും മൂന്നു ദിവസവുമായിരുന്നു പ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.