ബീച്ച് വോളി: ഇറാന്‍ ഫൈനലില്‍

കോഴിക്കോട്:  ഏഷ്യന്‍ വോളിബാള്‍ കൗണ്‍സില്‍ കോണ്ടിനെന്‍റല്‍ കപ്പ് ബീച്ച് വോളിബാള്‍ സെമിഫൈനലില്‍ ഇന്ത്യന്‍ പുരുഷ ടീമിനെ തോല്‍പിച്ച് ഇറാന്‍ ഫൈനലില്‍. സ്കോര്‍: 21-6, 21-5. ഇന്ത്യ-ശ്രീലങ്ക വനിതാ വിഭാഗം സെമിയില്‍ ഗോള്‍ഡന്‍ മാച്ചിലൂടെ ശ്രീലങ്കയും ഫൈനലിലത്തെി.
 രണ്ടാം സെമിയില്‍  21-15, 21-18 സ്കോറിനാണ് ഇന്ത്യ തോറ്റത്. വനിതാ വിഭാഗത്തിലെ ആദ്യ സെമിയില്‍ ഇന്ത്യയുടെ ശ്രുതി -ഷഹാന ‘എ’ ടീമിനെ ശ്രീലങ്കയുടെ ഗീതിക-ഗ്നാനസാഗരി ‘എ’ ടീം 9-21, 15-21ന് പരാജയപ്പെടുത്തി. രണ്ടാം സെമിയില്‍ ആതിര-അശ്വതി ടീം നിരോഷ-സിരിവര്‍ധന സഖ്യത്തെ 22-20, 21-18ന് തോല്‍പിച്ച് മത്സരം സമനിലയിലാക്കി. ഗോള്‍ഡന്‍ മാച്ചില്‍  ശ്രീലങ്കയുടെ ഗീതിക-ഗ്നാനസാഗരി ‘എ’ ടീമിനോട് ഇന്ത്യയുടെ ഷഹാന- ആതിര സഖ്യം തോല്‍വി സമ്മതിച്ചു. സ്കോര്‍: 21-6, 21-10. ശ്രീലങ്കയെ തോല്‍പിച്ച് കസാഖ്സ്താന്‍ പുരുഷ ടീമും നേപ്പാളിനെ തോല്‍പിച്ച് കസാഖ്സ്താന്‍ വനിതാ ടീമും ഫൈനലില്‍ കടന്നു. ഞായറാഴ്ച പുരുഷ-വനിതാ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.