റിയോ: അവശ്യസാധനങ്ങള്‍ കിട്ടാതായതോടെ ഒളിമ്പിക്സ് വില്ളേജില്‍ സ്വന്തംനിലയില്‍ സൗകര്യമൊരുക്കി ഇന്ത്യ. ഒളിമ്പിക്സ് നഗരിയിലത്തെിയ ദിനംമുതലുള്ള ആവശ്യങ്ങള്‍ക്ക് സംഘാടകര്‍ ചെവികൊടുക്കാതായതോടെ ബുധനാഴ്ച കസേര, ടി.വി ഉള്‍പ്പെടെയുള്ളവ ഇന്ത്യന്‍ സംഘം കാശിന് വാങ്ങി. ഹോക്കി ടീമാണ് ടി.വിയും കസേരയും വേണമെന്നാവശ്യപ്പെട്ട് രംഗത്തത്തെിയത്. പരാതി എഴുതിനല്‍കിയപ്പോള്‍ സംഘത്തലവന് മാത്രമേ ടി.വി അനുവദിക്കൂവെന്നായി സംഘാടകര്‍. ആവശ്യമുള്ളവര്‍ക്ക് കോമണ്‍ സ്പേസില്‍ പ്രദര്‍ശിപ്പിച്ച ടി.വിയില്‍ കാണാമെന്നും അറിയിച്ചു. ഇതോടെയാണ് ചെഫ് ഡി മിഷന്‍ രാകേഷ് ഗുപ്ത സ്വന്തംനിലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കിയത്. ഹോക്കി ടീമിനു പിന്നാലെ അത്ലറ്റിക്സ് സംഘവും അപേക്ഷയുമായി എത്തിയിരിക്കുകയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.