ഷൂട്ടിങ്: അപൂർവി ചന്ദേലയും അയോനിക പോളും ആദ്യ റൗണ്ടിൽ പുറത്ത്

റിയോ ഡി ജനീറോ: വനിതാ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യക്ക് നിരാശ. ഷൂട്ടർമാരായ അപൂർവി ചന്ദേല , അയോനിക പോൾ എന്നിവർ ഫൈനൽ യോഗ്യതക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടു.

23 -കാരിയായ അപൂർവി 34ാം സ്ഥാനത്താണ് എത്തിയത്. (സ്കോർ 411.6). കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ അയോനിക പോൾ റിയോയിൽ 43ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (സ്കോർ 407). 51 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. ആദ്യത്തെ എട്ടുപേർക്കാണ് യോഗ്യത.

പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ മത്സരിക്കുന്ന ജിതു റായ്, ഗുർപ്രീത് സിങ്  എന്നിവരിലാണ് ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.