ദേശീയ പതാകയില്ലാതെ കുവൈത്ത്

റിയോ ഡെ ജനീറോ: ദേശീയ പതാകയില്ലാതെ മാറക്കാനയിലെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത ഏക ടീമെന്ന ഖ്യാതി കുവൈത്തിന് സ്വന്തം. കുവൈത്ത് ഒളിമ്പിക്സ് അസോസിയേഷനെ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സസ്പെന്‍ഡ് ചെയ്തതിനാലാണ് താരങ്ങള്‍ക്ക് സ്വന്തം രാജ്യത്തിന്‍െറ പതാകയേന്താന്‍ കഴിയാതെ വന്നത്. കുവൈത്ത് കായിക നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, താരങ്ങള്‍ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍െറ പതാകക്കുകീഴില്‍ സ്വതന്ത്രമായി മത്സരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം സ്വതന്ത്ര അത്ലറ്റുകള്‍ എന്ന പേരില്‍ അണിനിരന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.