റിയോ ഡെ ജനീറോ: മാറക്കാനയിലെ മാര്‍ച്ച്പാസ്റ്റില്‍ ഏറ്റവുമധികം കൈയടിയേറ്റുവാങ്ങിയത് രണ്ടു സംഘങ്ങളാണ്. 465 പേരടങ്ങിയ ജംബോ സംഘവുമായത്തെിയ ബ്രസീലും പത്തുപേര്‍ മാത്രമടങ്ങിയ അഭയാര്‍ഥിസംഘവും. ആതിഥേയര്‍ എന്ന നിലക്ക് ബ്രസീലിന് കിട്ടിയ കൈയടിയും സ്വീകരണവും പ്രതീക്ഷിച്ചതാണ്. എന്നാല്‍, യഥാര്‍ഥ താരങ്ങളായത് ഒളിമ്പിക്സ് കമ്മിറ്റിയുടെ കൊടിയേന്തിയത്തെിയ അഭയാര്‍ഥി ടീമായിരുന്നു. മാര്‍ച്ച്പാസ്റ്റില്‍ ബ്രസീലിന് പിന്നില്‍ ഏറ്റവുമൊടുവിലാണ് ചരിത്രംകുറിച്ച് പത്തംഗ സംഘമത്തെിയത്. സുഡാനില്‍ നിന്നുള്ള 800 മീറ്റര്‍ താരം റോസ് നാഥികെ ലോകോക്ക് പിന്നിലായി സിറിയ, ഇത്യോപ്യ, കോംഗോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അണിനിരന്നു. നിറഞ്ഞ കൈയടിയോടെ മാറക്കാന ഇവരെ വരവേറ്റു. പരേഡിനിറങ്ങുന്നതിന് തൊട്ടുമുമ്പ് ആശംസകളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ സന്ദേശവും ഇവരെ തേടിയത്തെി. രാജ്യവും ദേശവുമില്ലാതെ ചിതറിപ്പോയ അഭയാര്‍ഥികള്‍ക്കായി ഒളിമ്പിക്സ് കമ്മിറ്റി ആദ്യമായാണ് ടീമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.