കാഞ്ചി ചതിക്കില്ലെന്ന പ്രതീക്ഷയുമായി ഇന്ത്യന്‍ ഷൂട്ടര്‍മാര്‍

റിയോ: കാഞ്ചി ചതിക്കില്ളെന്ന പ്രതീക്ഷയുമായി ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ഞായറാഴ്ചയും റേഞ്ചിലേക്ക്. വനിതകളുടെ 10 മീ. എയര്‍ പിസ്റ്റളാണ് ആദ്യം നടക്കുന്നത്. 7.30ന് നടക്കുന്ന ക്വാളിഫൈയിങ് ഹീന സിദ്ദു ഇറങ്ങും. കോമണ്‍വെല്‍ത്ത് ഗെയിംസ് ഏഷ്യന്‍ സ്വര്‍ണമെഡല്‍ ജേതാവായ ഹീന കരിയറിലെ മിന്നുന്ന ഫോമിലാണ് റിയോയിലത്തെിയത്.

25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലും ഇവര്‍ മത്സരിക്കുന്നുണ്ട്. പുരുഷ വിഭാഗം ട്രാപ് ഷൂട്ടില്‍ മാനവ്ജിത് സിങ് സന്ധുവും കിനാന്‍ ചെനായും മത്സരിക്കും. വനിതാ ഹോക്കിയില്‍ ഇന്ത്യ ഞായറാഴ്ച ജപ്പാനെ നേരിടും. വനിതാ അമ്പെയ്ത്ത് ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ ദീപിക കുമാരി, ലക്ഷ്മിറാണി മാഞ്ചി, ബോബയാല ദേവി എന്നിവര്‍ ഞായറാഴ്ച പ്രീക്വാര്‍ട്ടറില്‍ മത്സരിക്കും. കൊളംബിയയാണ് എതിരാളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.