റിയോ: മൈക്കല്‍ ഫെല്‍പ്സിനൊപ്പം മത്സരിക്കില്ല. പക്ഷേ, സാജന്‍ നീന്തല്‍ക്കുളത്തിലിറങ്ങുമ്പോള്‍ കാഴ്ചക്കാരനായി സാക്ഷാല്‍ മൈക്കല്‍ ഫെല്‍പ്സുണ്ടാവും. 20 വര്‍ഷത്തിനുശേഷം ഒളിമ്പിക്സ് നീന്തല്‍ക്കുളത്തിലെ മലയാളി സാന്നിധ്യമായ സാജന്‍ പ്രകാശ് റിയോയിലെ ഒളിമ്പിക് അക്വാട്ടിക് സെന്‍ററില്‍ തിങ്കളാഴ്ച നീന്തിത്തുടിക്കാനിറങ്ങും. പുരുഷ വിഭാഗം 200 മീ. ബട്ടര്‍ ഫൈ്ളയിലാണ് ഇടുക്കിയില്‍ പിറന്ന കേരളത്തിന്‍െറ സ്വര്‍ണരാജനായ സാജന്‍ പ്രകാശ് മത്സരിക്കുന്നത്.
ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിനു പിന്നാലെ റിയോ ഒളിമ്പിക്സ് പോരിടത്തിലിറങ്ങുന്ന രണ്ടാമന്‍ കൂടിയാണ് സജന്‍. രാത്രി 10നാണ് ഹീറ്റ്സ് മത്സരങ്ങള്‍. 1996 അറ്റ്ലാന്‍റയില്‍ 50 മീ. ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച സെബാസ്റ്റ്യന്‍ സേവ്യറിനുശേഷം ആദ്യമായാണ് ഒരു മലയാളി താരം ഒളിമ്പിക്സ് നീന്തല്‍ക്കുളത്തിലത്തെുന്നത്.ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി ആറു സ്വര്‍ണമണിഞ്ഞ് സൂപ്പര്‍ താരമായ മലയാളി ചാമ്പ്യന്‍ മികച്ച തയാറെടുപ്പുകളുമായാവും റിയോയിലിറങ്ങുന്നത്. പക്ഷേ, കരുത്തരായ എതിരാളികള്‍ക്കു മുന്നില്‍ ഈ പടപ്പുറപ്പാടൊന്നും മതിയാവില്ളെന്നതാണ് വാസ്തവം. മൈക്കല്‍ ഫെല്‍പ്സും ഇതേ ഇനത്തിലുണ്ടെങ്കിലും രണ്ടാം ഹീറ്റ്സിലാണ് മത്സരം. ന്യൂസിലന്‍ഡിന്‍െറ ബ്രാഡ്ലി ആഷ്ബി, സ്വീഡന്‍െറ സിമോണ്‍ ജോഡിന്‍, സ്ലൊവീനിയയുടെ റോബര്‍ട്ട് സോഗര്‍, ഇസ്രായേലിന്‍െറ ഗാല്‍ നെവോ എന്നിവര്‍ക്കൊപ്പമാണ് സജന്‍ ഒന്നാം ഹീറ്റ്സില്‍ മത്സരിക്കുന്നത്.
19ാം നൂറ്റാണ്ടിലാണ് നീന്തല്‍ ഒരു കായിക ഇനമായി പരിഗണിക്കപ്പെട്ടത്. 1896 ഒളിമ്പിക്സില്‍ അരങ്ങേറ്റം. പുഴകളും കായലുകളുമായി രുന്നു ആദ്യ കാലങ്ങളിലെ വേദി. ഹംഗറിയുടെ ആല്‍ഫ്രഡ് ഹാവോസ് ആണ് ആദ്യ ഒളിമ്പിക്സ് നീന്തല്‍ ചാമ്പ്യന്‍. 1908 ലണ്ടന്‍ ഒളിമ്പിക്സില്‍ നീന്തല്‍ പൂളിലത്തെി. ഏറെ പരിഷ്കാരങ്ങള്‍ വന്ന കായിക ഇനമെന്ന പ്രത്യേകത. 1972 മ്യൂണിക്കില്‍ മാര്‍ക് സ്പിറ്റ്സ് ഏഴ് സ്വര്‍ണമണിഞ്ഞു. 2008 ബെയ്ജിങ്ങില്‍ മൈക്കല്‍ ഫെല്‍പ്സ് എട്ട് സ്വര്‍ണവുമായി പുതുചരിത്രം കുറിച്ചു.
ഒളിമ്പിക്സ് നീന്തല്‍
മത്സരാര്‍ഥികള്‍- 900
(മാരത്തണ്‍- 50)
ആകെ സ്വര്‍ണം- 34
മത്സര ഇനങ്ങള്‍
ഫ്രീസ്റ്റൈല്‍
Men: 50 മീ., 100 മീ., 200 മീ.,
400 മീ., 1500 മീ.
Women: 50 മീ., 100 മീ.,
200 മീ., 400 മീ., 800 മീ.,
ബാക്സ്ട്രോക്
Men/Women: 100 മീ, 200 മീ.
ബ്രെസ്റ്റ്സ്ട്രോക്
Men/Women: 100 മീ, 200 മീ.
ബട്ടര്‍ഫൈ്ള
Men/Women: 100 മീ, 200 മീ.
വ്യക്തിഗത മെഡ്ലെ
Men/Women: 200 മീ, 400 മീ.
ഫ്രീസ്റ്റൈല്‍ റിലേ
Men/Women: 4x100 മീ,
4x200 മീ.
മെഡ്ലെ റിലേ
Men/Women: 4x100 മീ.
മാരത്തണ്‍
Men/Women: 10 കി.മീ.
ഇന്ത്യ @ റിയോ 2016
സാജന്‍ പ്രകാശ്
(200 മീ. ബട്ടര്‍ഫൈ്ള-പുരുഷ)
ശിവാനി ഖട്ടാരിയ
(200 മീ. ഫ്രീസ്റ്റെല്‍-വനിത)
•ഫ്രീസ്റ്റൈല്‍
സ്വാഭാവിക നീന്തല്‍. അതിവേഗത്തിലുള്ള പ്രകടനം. ഏത് ശൈലിയിലും നീന്താവുന്നതാണ്. സാധാരണ ഇരുകൈകളും മുന്നോട്ടും പിന്നോട്ടുമായി കറക്കുന്ന ശൈലിതന്നെ പിന്തുടരുന്നു.
•ബ്രെസ്റ്റ്സ്ട്രോക്
അധ്വാനമുള്ള ശൈലി. വേഗം കുറവ്. തവളച്ചാട്ടം അനുസ്മരിപ്പിക്കും വിധം ഒഴുക്ക്. ചുമല്‍, നെഞ്ച് എന്നിവയാണ് കൂടുതലും ഉപയോഗിക്കുന്നത്.
•ബട്ടര്‍ഫൈ്ള
ഒരേസമയം ഇരുകൈകളും കറക്കി മുന്നോട്ട്. ശരീരത്തിന്‍െറ പകുതിഭാഗം വെള്ളത്തില്‍ താഴ്ന്നുകിടക്കും. കാലിന്‍െറ ചലനം ‘ഡോള്‍ഫിന്‍കിക്ക്’ മാതൃകയില്‍.
•ബാക്സ്ട്രോക്
മലന്നുകിടന്ന് നീന്തല്‍. ഇരുകൈകളും കറക്കി വേഗത കൂട്ടുന്നു. നീന്തലില്‍ ശരീരം നേര്‍ദിശയിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.