റിയോ ഡെ ജനീറോ: ഒറ്റദിവസം കൊണ്ട് ബ്രസീലാകെ മാറി. ഒളിമ്പിക്സ് റിയോയെ ഇതുവരെ ഉണര്‍ത്തിയില്ളെന്ന് പരാതിപ്പെട്ടവര്‍ക്ക് ശനിയാഴ്ച നേരംപുലര്‍ന്നപ്പോള്‍ തന്നെ മാറ്റിപ്പറയേണ്ടിവന്നു. രാവിലെ മുതല്‍ മത്സരവേദികളിലേക്ക് ജനം ഒഴുകുകയായിരുന്നു. ആരോ തടവില്‍നിന്ന് മോചിപ്പിച്ചവരെപ്പോലെ അവര്‍ സന്തോഷപൂര്‍വം ഉച്ചത്തില്‍ സംസാരിച്ച് കളിക്കളങ്ങളിലേക്ക് നീങ്ങി. മിക്കവരും കുടുംബസമേതമാണ് യാത്ര.
ഉദ്ഘാടന ചടങ്ങിന്‍െറ പിറ്റേന്ന് ബാഹ ഒളിമ്പിക് പാര്‍ക്കിലേക്ക് പോകാനായി ബോട്ടാഫോഗ സ്റ്റേഷനിലത്തെിയപ്പോള്‍ തന്നെ റിയോ ഒളിമ്പിക്സിനെ നെഞ്ചേറ്റിയ കാര്യം മനസ്സിലായി. ഗെയിംസിന്‍െറ ഹൃദയം എന്നു പറയാവുന്ന, നിരവധി മത്സരവേദികളുള്ള ബാഹ ഒളിമ്പിക് പാര്‍ക്കിലേക്കായി പുതുതായി പണിത ഭൂഗര്‍ഭ മെട്രോ പാതയിലെ പുതുമണം മാറാത്ത വണ്ടിയില്‍ തിരക്കോടു തിരക്ക്. കഴിഞ്ഞ ദിവസം വലിയ ബോഗിയില്‍ ഉണ്ടായിരുന്നത് രണ്ടോ മൂന്നോ പേരായിരുന്നു. മെട്രോ പാത അവസാനിക്കുന്നിടത്തുനിന്ന് ഒളിമ്പിക്സിനായി തന്നെ പണിത അതിവേഗ ബസ് പാതയിലേക്ക് മാറിക്കയറണം. അവിടെയും ജനസമുദ്രം. ഒന്നിനു പിറകെ ഒന്നായി നീണ്ട ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. നിറയുന്നതിനനുസരിച്ച് ബസുകള്‍ ബാഹ ലക്ഷ്യമാക്കി കുതിക്കുന്നു. ഞായറാഴ്ച രാവിലെയും ഇതുതന്നെയായിരുന്നു അവസ്ഥ. ഒമ്പതു വേദികളിലായി 16 ഇനങ്ങളാണ് ബാഹ ഒളിമ്പിക് പാര്‍ക്കില്‍ പുരോഗമിക്കുന്നത്. ജിംനാസ്റ്റിക്സ്, ടെന്നിസ്, നീന്തല്‍, ബാസ്കറ്റ്ബാള്‍, ഗുസ്തി തുടങ്ങിയവ നടക്കുന്നത് ഇവിടത്തെന്നെ. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ സമ്മേളിക്കുന്ന മെയിന്‍ പ്രസ് സെന്‍ററും ബാഹ പാര്‍ക്കിലാണ്.
മത്സരം കാണാനുള്ള ടിക്കറ്റുകള്‍ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നതെന്ന് സംഘാടകര്‍ ആഹ്ളാദത്തോടെ പറയുന്നു. തുടക്കത്തില്‍ ടിക്കറ്റ് വാങ്ങാന്‍ ആളില്ലാത്തത് അധികൃതരെ ആശങ്കയിലാക്കിയിരുന്നു. 40 മുതല്‍ 1200 ബ്രസീല്‍ റിയല്‍ വരെയാണ് ടിക്കറ്റ് നിരക്ക് -800 മുതല്‍ 24,000 രൂപ വരെ. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ കാണാനാണ് ഏറ്റവും വലിയ നിരക്ക്. 4000 മുതല്‍ 96,000 രൂപ വരെയാണ് ടിക്കറ്റിന് ഈടാക്കിയത്.
മൊത്തം 61 ലക്ഷം ടിക്കറ്റുകളാണ് വില്‍പനക്കുള്ളത്. ലക്ഷ്യമിട്ട 50 ലക്ഷം ടിക്കറ്റ് വില്‍പന നടന്നതായാണ് സംഘാടകര്‍ ഉദ്ഘാടന ദിവസം അറിയിച്ചത്. മുക്കാല്‍ ഭാഗവും വാങ്ങിയത് ബ്രസീലുകാര്‍ തന്നെ. ബാക്കി വിദേശികളും. ഏകദേശം 2000 കോടി രൂപയാണ്് ഇതിനകം ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ചത്.
അര്‍ജന്‍റീന, ചിലി, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കാണികളത്തെിയിരിക്കുന്നത്. 2.4 ലക്ഷം ടിക്കറ്റുകള്‍ ദരിദ്രരായ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കാനും സംഘാടകര്‍ സൗമനസ്യം കാട്ടി. എന്നാല്‍, ഇത് ബ്രസീലുകാര്‍ക്ക് താല്‍പര്യമില്ലാത്തതും കാണികളില്ലാത്തതുമായ കളികള്‍ക്കാണെന്ന വിമര്‍ശവുമുയരുന്നു.
കഴിഞ്ഞദിവസം ബസില്‍ കണ്ട അമേരിക്കക്കാരന്‍ ഹഫേഴ്സണിനോട് എങ്ങനെയുണ്ട് ഒളിമ്പിക്സിന്‍െറ തുടക്കം എന്ന് ചോദിച്ചപ്പോള്‍ ഗംഭീരം എന്നായിരുന്നു മറുപടി.ബസിലെ തിരക്കും സ്റ്റേഡിയത്തിനു മുന്നിലെ ക്യൂവും നോക്കി ഇവരൊക്കെ ഇതുവരെ എവിടെയായിരുന്നു എന്നൊരു തമാശയും. ബീച്ച് വോളിബാള്‍ കാണാനെടുത്ത ടിക്കറ്റും സായിപ്പ് കാണിച്ചുതന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.