?????????? ???????? ?????? ??????? ??????????????

10 മീ. എയര്‍ റൈഫ്ളില്‍ അഭിനവ് ബിന്ദ്രയും ഗഗന്‍ നാരംഗും ഇന്നിറങ്ങും

റിയോ: ഷൂട്ടിങ് റെയ്ഞ്ചിലെ ഇന്ത്യയുടെ ‘ഗോള്‍ഡന്‍ ഫിംഗറുകള്‍’ ഇന്ന് കാഞ്ചിവലിക്കുമ്പോള്‍ രണ്ടില്‍ ഒരു വെടി സ്വര്‍ണത്തില്‍ പതിക്കണേയെന്ന പ്രാര്‍ഥനയോടെ രാജ്യം. 2008 ബെയ്ജിങ് ഒളിമ്പിക്സിലൂടെ രാജ്യത്തിന്‍െറ ഏക വ്യക്തിഗത സ്വര്‍ണത്തിനുടമയായ അഭിനവ് ബിന്ദ്രയും 2012 ലണ്ടനില്‍ വെങ്കലത്തിനുടമയായ ഗഗന്‍ നാരംഗും റിയോ ഒളിമ്പിക്സിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ റെയ്ഞ്ചില്‍ മെഡല്‍ പ്രതീക്ഷകളുമായിറങ്ങും. പരിചയസമ്പത്തിന്‍െറ കരുത്തിലാണ് മുന്‍ ലോകചാമ്പ്യന്മാരുടെ പടയൊരുക്കം. 50 മീറ്റര്‍ ത്രീ പൊസിഷനാണ് ഗഗന്‍ നാരംഗിന്‍െറ ഇഷ്ടയിനം. എങ്കിലും ലണ്ടനില്‍ ഒളിമ്പിക്സ് മെഡല്‍ പട്ടികയിലത്തെിച്ച 10 മീറ്റര്‍ റൈഫ്ളില്‍ വിരലമരുമ്പോള്‍ നൂറുകോടി പ്രതീക്ഷകള്‍ കൂടി പൂത്തുലയും. ത്രീ പൊസിഷനും 50 മീ. റൈഫിള്‍ പ്രോണും അടക്കം മൂന്ന് ഇനങ്ങളിലാണ് ഗഗന്‍ റിയോയില്‍ മത്സരിക്കുന്നത്.

ബെയ്ജിങ് ഒളിമ്പിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ ബിന്ദ്രക്ക് സമീപകാലത്തൊന്നും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞിട്ടില്ല. റിയോയില്‍ ഇന്ത്യയുടെ പതാക പിടിച്ച കൈകള്‍, തിങ്കളാഴ്ച വൈകീട്ട് 5.30ന് കാഞ്ചിയില്‍ തൊടുമ്പോള്‍ എട്ടുവര്‍ഷം മുമ്പത്തെ സുവര്‍ണ ഓര്‍മകളിലേക്കാണ് രാജ്യത്തിന്‍െറ മനസ്സും. അന്ന് ബിന്ദ്രയെ പാകപ്പെടുത്തിയ ജര്‍മന്‍ കോച്ച് ഹെയ്ന്‍ റെയ്ന്‍കമിര്‍ ഇക്കുറി റിയോയിലും ഇന്ത്യന്‍ താരത്തിനൊപ്പമുണ്ട്. 2014 ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു ബിന്ദ്ര രാജ്യാന്തര തലത്തില്‍ അവസാനമായി സ്വര്‍ണമണിഞ്ഞത്. മൂന്നു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നിലനിര്‍ത്തിയ ബിന്ദ്ര പരിശീലനത്തില്‍ പിഴക്കാത്ത ഉന്നവുമായാണ് കാഞ്ചിവലിച്ചത്.

കണക്കുകള്‍ പിഴച്ചില്ളെങ്കില്‍ ഒളിമ്പിക്സിലെ തന്‍െറ ഏക ഇനത്തില്‍ ബിന്ദ്ര മെഡലിലേക്കുതന്നെ കാഞ്ചിവലിക്കും. തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സിനത്തെുന്ന ഗഗന്‍ എട്ട് കോമണ്‍ വെല്‍ത്ത് സ്വര്‍ണത്തിന്‍െറ നേട്ടവുമായാണ് റിയോയിലത്തെുന്നത്. ജിതു റായും ഹീന സിദ്ദുവും നിരാശപ്പെടുത്തിയ റെയ്ഞ്ചില്‍നിന്ന് ശുഭവാര്‍ത്തക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. രാത്രി 8.30നാണ് ഫൈനല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.