റിയോ: വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തില്‍ ദീപിക കുമാരിയും സംഘവും ക്വാര്‍ട്ടറില്‍ പുറത്ത്. കരുത്തരായ റഷ്യക്കെതിരെ ഉജ്ജ്വല പ്രകടനം പുറത്തെടുത്തെങ്കിലും ടൈബ്രേക്കറില്‍ കീഴടങ്ങി കുതിപ്പ് അവസാനിപ്പിച്ചു. ദീപിക കുമാരി, ബൊംബായ്ല ദേവി, ലക്ഷ്മിറാണി മാഞ്ചി എന്നിവരടങ്ങിയ ടീം നാലു സെറ്റ് മത്സരത്തില്‍ 4-4ന് സമനിലയില്‍ പിരിഞ്ഞപ്പോഴാണ് ടൈബ്രേക്കറിലത്തെിയത്. എന്നാല്‍, 25-23ന് കീഴടങ്ങിയ ഇന്ത്യയുടെ മോഹം ക്വാര്‍ട്ടറില്‍ അവസാനിച്ചു.
ഞായറാഴ്ച വൈകീട്ട് നടന്ന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ 5-3ന് (52-51, 49-50, 52-52, 52-44) തോല്‍പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലത്തെിയത്. വ്യക്തിഗത റാങ്കിങ് മത്സരത്തില്‍ നിരാശപ്പെടുത്തിയ സംഘം ടീമായിറങ്ങിയപ്പോള്‍ അവസരത്തിനൊത്തുയര്‍ന്നു. ക്വാര്‍ട്ടറിലെ ആദ്യ സെറ്റില്‍ പിന്നിലായെങ്കിലും, തുടര്‍ച്ചയായ രണ്ടു സെറ്റും പിടിച്ച് ഇന്ത്യ 4-2ന് ലീഡ് നേടി. അവസാന സെറ്റിലെ ഒന്നാം റൗണ്ടില്‍ പിന്നിലായെങ്കിലും രണ്ട് പെര്‍ഫക്ട് ടെന്നുമായി തിരിച്ചത്തെി. പക്ഷേ, ഒരു പോയന്‍റ് വ്യത്യാസത്തില്‍ (54-55) തോറ്റതോടെ പോരാട്ടം ടൈബ്രേക്കറിലത്തെി.
വ്യക്തിഗത വിഭാഗത്തില്‍ ലക്ഷ്മിറാണി മാഞ്ചി ഇന്നിറങ്ങും.
WATCH: "Nahi laga to kya karoon?" Deepika Kumari after India's women's archery team exited the Rio Games #RioWithTOIhttps://t.co/A9gVcXfPt9
— TOI Sports News (@TOISportsNews) August 7, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.