ഒളിമ്പിക്സിന്‍െറ രണ്ടാം ദിനം ഇന്ത്യക്ക് സമ്മിശ്രം. അമ്പെയ്ത്ത് ടീം വിഭാഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ ടെന്നിസ് വനിതാ ഡബ്ള്‍സില്‍ തിരിച്ചടി നേരിട്ടു. വനിതാ ഹോക്കിയില്‍ സമനിലയോടെ തുടങ്ങിയ ഇന്ത്യക്ക് പക്ഷേ, വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ പിഴച്ചു.
ദീപിക കുമാരി, ബൊംബായ്ല ദേവി, ലക്ഷ്മി റാണി മാഞ്ചി എന്നിവരടങ്ങിയ ടീം അമ്പെയ്ത്ത് റീകര്‍വ് ടീമിനത്തില്‍ കൊളംബിയയെ തോല്‍പിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. വനിതാ ഹോക്കിയില്‍ ജപ്പാനെ 2-2ന് സമനിലയില്‍ തളച്ച് ഇന്ത്യ തുടക്കം മികച്ചതാക്കി. ടെന്നിസ് വനിതാ ഡബ്ള്‍സില്‍ ലോകറാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സാനിയ മിര്‍സയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ തോറ്റു. സാനിയ-പ്രാര്‍ഥന തൊംബാരെ സഖ്യം ചൈനീസ് ടീമിനോടാണ് പരാജയപ്പെട്ടത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ദു യോഗ്യത നേടാതെ പുറത്തായി. ഇതേ ഇനം പുരുഷവിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ജിതു റായി കഴിഞ്ഞദിവസം ഫൈനലില്‍ കടന്നെങ്കിലും മെഡല്‍ നേടാതെ മടങ്ങിയിരുന്നു. ഭാരോദ്വഹനം 48 കിലോ വിഭാഗത്തില്‍ മീരഭായ് ചാനു ഒരുതവണ പോലും ഭാരമുയര്‍ത്താനാവാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.