ഒരു കാര്യത്തില്‍ റിയോ ഒളിമ്പിക്സ് സംഘാടകരെ സമ്മതിക്കണം. ഇത്ര മികച്ച ഗതാഗത സംവിധാനങ്ങള്‍ ഒരുക്കിയതിന്. ഇന്ത്യയെപ്പോലൊരു മൂന്നാം ലോക രാജ്യമാണെങ്കിലും ബ്രസീല്‍ റോഡുകള്‍ മികച്ചതാണ്. പൊതുഗതാഗത സംവിധാനവും അങ്ങനത്തെന്നെ. വലുപ്പത്തില്‍ രാജ്യത്തെ ഒന്നും രണ്ടും നഗരങ്ങളായ സാവോപോളോയിലെയും റിയോയിലെയും ഭൂഗര്‍ഭ റെയില്‍പ്പാതകളില്‍ ദിനംപ്രതി ജനലക്ഷങ്ങളാണ് യാത്രചെയ്യുന്നത്. രണ്ടു കോടിയോളം പേര്‍ അധിവസിക്കുന്ന സാവോപോളോയിലാണ് ആദ്യം മെട്രോ ഓടിത്തുടങ്ങിയത്, 1972ല്‍. ഇപ്പോള്‍ തെക്കേഅമേരിക്കയിലെ തന്നെ രണ്ടാമത്തെ വലിയ റെയില്‍ സംവിധാനമാണിത്. അഞ്ചു പാതകളിലായി മൊത്തം 78.4 കിലോമീറ്റര്‍. ആഴ്ചയില്‍ ശരാശരി 30 ലക്ഷം യാത്രക്കാര്‍. 1979ലാണ് റിയോയില്‍ മെട്രോ സര്‍വിസ് ആരംഭിക്കുന്നത്. ഒരു പാതയും അഞ്ചു സ്റ്റേഷനുകളുമായി തുടങ്ങിയ മെട്രോ റിയോ ഒളിമ്പിക്സ് തുടങ്ങും മുമ്പ് 58 കി.മീ. വരുന്ന മൂന്നു പാതകളുമായി വളര്‍ന്നിരുന്നു. ആറര ലക്ഷം പേര്‍ ദിവസവും യാത്രചെയ്യുന്നു. വൃത്തിയും വെടിപ്പുമുള്ള കോച്ചുകള്‍. ഓരോ രണ്ടു മിനിറ്റിലും സമയം പാലിച്ച് അവ ഓടുന്നു.
പക്ഷേ, ഒളിമ്പിക്സിന് ഇതും മതിയാകില്ളെന്ന് അധികാരികള്‍ മുന്‍കൂട്ടി കണ്ടു. റിയോ ഗെയിംസിന്‍െറ ഹൃദയം എന്നുപറയാവുന്ന, നിരവധി മത്സരവേദികളുള്ള നഗരത്തിന്‍െറ തെക്കുള്ള ബാഹ ഒളിമ്പിക് പാര്‍ക്കിനെ നഗരകേന്ദ്രവുമായി ബന്ധിപ്പിച്ച് നാലാമതൊരു പാതകൂടി പണിതു. പേര് മഞ്ഞപ്പാത. സാമ്പത്തിക പ്രതിസന്ധി കാരണം ഒളിമ്പിക്സിന് ഈ പാതയില്‍ വണ്ടി ഓടില്ളെന്ന വിമര്‍ശങ്ങളെല്ളൊം പുച്ഛിച്ചുതള്ളി ആഗസ്റ്റ് ഒന്നിനായിരുന്നു ഉദ്ഘാടനം.
ഈ 16 കി.മീറ്റര്‍ റെയില്‍പ്പാതക്ക് പുറമെ മറ്റൊരു പ്രധാന ഗെയിംസ് കേന്ദ്രമായ ദിയോദാരോയിലേക്ക് അതിവേഗ ബസ് പാതയും പണിതു. 26 കി.മീറ്റര്‍ നീളത്തില്‍ പണിത ഈ ബസ് പാത അത്ലറ്റുകള്‍ക്കും കാണികള്‍ക്കുമെല്ലാം വലിയ അനുഗ്രഹമായിരിക്കുകയാണ്. ട്രാന്‍സ് ഒളിമ്പിക എന്നു പേരിട്ട ഈ പാത റോഡില്‍ പ്രത്യേകം വേര്‍തിരിച്ച വഴിയാണ്. ഒന്നിനു പിറകെ ഒന്നായി ചെറിയ ഇടവേളകളില്‍ ഇതിലൂടെ ബസുകള്‍ കുതിച്ചുപായുന്നു. തടസ്സമായി ഒന്നുമില്ല. മറ്റൊരു വാഹനവും ഈ വഴി വരില്ല. ഇടക്കുള്ള സറ്റേഷനുകളിലേ നിര്‍ത്തൂ. റോഡിലുടെ ഓടുന്ന ട്രെയിന്‍ എന്നു പറയാം.
2012 ജൂലൈയില്‍ നിര്‍മാണം തുടങ്ങിയ ഈ ബസ് റാപിഡ് ട്രാന്‍സിറ്റ് സംവിധാനം കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. ആകെ ചെലവ് 60 കോടി യൂറോ. ഇപ്പോള്‍ ഒളിമ്പിക്സ് ടിക്കറ്റോ ബാഡ്ജോ ഉള്ളവര്‍ക്ക് മാത്രമേ ഇതില്‍ പ്രവേശമുള്ളൂ. ഒളിമ്പിക്സ് കഴിഞ്ഞാല്‍ പൊതുജനത്തിനും കയറാനാകുന്നതോടെ ദിവസം 70,000 പേര്‍ക്ക് യാത്ര ചെയ്യാനാകും.
ഈ ഒളിമ്പിക്സിന്‍െറ വിജയഘടകങ്ങളില്‍ മുഖ്യമായ സ്ഥാനം ഈ ഗതാഗത സംവിധാനങ്ങള്‍ക്കായിരിക്കുമെന്ന് രണ്ടു ദിവസം കൊണ്ടുതന്നെ തെളിഞ്ഞു.
മത്സരം കാണാന്‍ ജനം ഇരമ്പിയത്തെുന്നത് ഈ പുതിയ റെയില്‍-ബസ് പാതകളിലൂടെയാണ്. ഗെയിംസിന്‍െറ ആവേശം സ്റ്റേഡിയത്തിനു പുറത്ത് മാലോകര്‍ അറിയുന്നത് ഈ ജനപ്രിയ ഗതാഗതസംവിധാനങ്ങളിലെ ആഹ്ളാദക്കാഴ്ചകളിലാണ്. പ്രായദേഭമന്യേ കുടുംബസമേതം ചിരിച്ചും കളിച്ചും പാട്ടുപാടിയും അവര്‍ യാത്രകളെ കാര്‍ണിവല്‍പോലെ ആഘോഷമാക്കുന്നു. പരസ്പര ബഹുമാനത്തോടെയുള്ള ഇടപെടലുകള്‍.
നഗരത്തില്‍ ഗതാഗതക്കുരുക്ക് കാണാത്തതിന് പ്രധാന കാരണം ഭൂമിക്കടിയിലൂടെ ലക്ഷങ്ങളുമായി നിശ്ശബ്ദ സഞ്ചാരം നടത്തുന്ന മെട്രോ ട്രെയിനുകളാണ്. രാവിലെ ആറു മുതല്‍ രാത്രി ഒരു മണി വരെ ഓടിക്കൊണ്ടിരിക്കുന്ന മഞ്ഞപ്പാതയില്‍ മാത്രം മൂന്നു ലക്ഷം യാത്രക്കാര്‍ ദിവസം സഞ്ചരിക്കുമ്പോള്‍ മണിക്കൂറില്‍ 2000 വാഹനങ്ങള്‍ റോഡില്‍ നിന്നില്ലാതാകുമെന്നാണ് കണക്ക്. അത്രയും മലിനീകരണവും കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.