ദേശീയപതാകയെ സംഘാടകര്‍ അപമാനിച്ചെന്ന് റഷ്യന്‍ താരം

റിയോ ഡെ ജനീറോ: റഷ്യയുടെ ദേശീയ പതാകയെ ഗെയിംസ് വില്ളേജില്‍ അപമാനിച്ചതായി താരങ്ങളുടെ പരാതി. ഒളിമ്പിക് വില്ളേജിലെ താമസസ്ഥലത്ത് തൂക്കിയിട്ടിരിക്കുകയാണെന്നും പതാകകള്‍ പലതും കീറിപ്പോയതായും സിംക്രണൈസ്ഡ് നീന്തല്‍ ടീമംഗമായ അലക്സാന്‍ഡ്ര പാറ്റ്സ്കെവിച്ച് ആരോപിച്ചു. അലക്സാന്‍ഡ്രയുടെ പ്രസ്താവന മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ റഷ്യക്കാര്‍ വന്‍പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. നാടിനെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണെന്നാണ് പലരുടെയും പരാതി. ഒളിമ്പിക്സ് സംഘാടകരെ പരാതി അറിയിച്ചതായി റഷ്യന്‍ സംഘത്തലവന്‍ ഇഗോള്‍ കാസികോവ് പറഞ്ഞു. റഷ്യക്കെതിരായ ഗൂഢാലോചനയല്ളെന്നും മുറി വൃത്തിയാക്കാന്‍ വന്ന ജോലിക്കാരന് പറ്റിയ അബദ്ധമായിരിക്കുമെന്നുമാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.