റിയോ ഒളിമ്പിക്​സ്​: സീമ പുനിയ പുറത്ത്​

റിയോ ഡി ജനീറൊ: റിയോ ഒളിമ്പിക്​സ്​ വനിതാ വിഭാഗം ഡിസ്​കസ്​ ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്​. യോഗ്യത റൗണ്ടിൽ 20ാം സ്​ഥാനത്തെത്തിയ പുനിയക്ക്​ 57.58 ദൂരം മാത്രമാണ്​ താണ്ടാൻ സാധിച്ചത്​. രണ്ടാമത്തെ ത്രോ ഫൗളായതാണ്​ പുനി​യയുടെ  പുറത്താകലിലേക്ക്​ നയിച്ചത്​.

​ൈഫനലിലേക്ക്​ യോഗ്യത നേടിയ 12 പേരിൽ 65.38 ദൂ​രമെറിഞ്ഞ ക്യൂബയുടെ ​യാമിൻ പെരസിനാണ്​ ഒന്നാം സ്​ഥാനം. ​​നേരത്തെ പുരുഷൻമാരുടെ ഡിസ്​കസ്​ ത്രോ  വിഭാഗത്തിൽ ഇന്ത്യയുടെ വികാസ്​ ഗൗഡയും യോഗ്യത റൗണ്ടിൽ നിന്ന്​ പുറത്തായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.