റിയോ: സ്പ്രിങ് ബോര്‍ഡില്‍ ഡൈവ് ചെയ്ത് നേടിയ വെള്ളിയേക്കാള്‍ വിലപ്പെട്ടതായിരുന്നു ചൈനയുടെ ഹെ സിക്ക് റിയോയിലെ മെഡല്‍ പോഡിയത്തില്‍ ലഭിച്ചത്. വനിതകളുടെ മൂന്ന് മീറ്റര്‍ സ്പ്രിങ്ബോര്‍ഡ് ഡൈവിങ്ങില്‍ വെള്ളി നേടിയതിനു പിന്നാലെ കൂട്ടുകാരി ഷി ടിങ്മാവോക്കൊപ്പം മെഡലണിഞ്ഞ് ആഘോഷം പങ്കിടുന്നതിനിടെ ആ വിലപിടിച്ച സമ്മാനമത്തെി.
ആറു വര്‍ഷത്തെ പ്രണയം ലോകമെങ്ങുമുള്ള ടി.വി പ്രേക്ഷകരെ സാക്ഷിയാക്കി പൂവണിഞ്ഞ നിമിഷം. മെഡല്‍ മാറിലണിഞ്ഞ സന്തോഷത്തിനിടെയാണ്, ചൈനീസ് ഡൈവിങ് ടീമംഗംകൂടിയായ ക്വിന്‍ കായ് മെഡല്‍ പോഡിയത്തിനടുത്തത്തെുന്നത്. കൈയില്‍ കരുതിയ ചുവന്ന പെട്ടിതുറന്ന് ‘വജ്രമോതിരം’ സമ്മാനിച്ച് തുറന്നുപറഞ്ഞ പ്രണയത്തിന് ഹെ സി മുഖംപൊത്തി സമ്മതം മൂളി. ഒപ്പം, ആശംസകളുമായി ഗാലറിയും. ചൈനീസ് ഡൈവിങ് ടീമിലെ സൂപ്പര്‍താരമാണ് 30കാരനായ ക്വിന്‍ കായ്. 2008, 2012 ഒളിമ്പിക്സ് ചാമ്പ്യനായ കിന്നിന്, പക്ഷേ റിയോയില്‍ വെങ്കലം നേടാനേ കഴിഞ്ഞുള്ളൂ. 25കാരിയായ ഹെ സി ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവാണ്. 2010 മുതല്‍ പ്രണയത്തിലാണെങ്കിലും ഒളിമ്പിക്സ് വേദിയില്‍ ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ളെന്ന് ഹെ സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.