ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്ക്, വെള്ളി നേടിയ പി.വി. സിന്ധു, ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്തിയ ജിത്തുറായ് , ദീപ കർമാക്കർ എന്നിവരെ ഇൗ വർഷത്തെ ഖേൽരത്ന പുരസ്കാരത്തിന് തെരഞ്ഞെടുത്തു. രാജ്യത്തെ കായിക താരങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം.
ജസ്റ്റിസ് എസ്.കെ അഗർവാൾ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 ന് രാഷ്ട്രപതി പ്രണബ് മുഖർജി പുരസ്കാരങ്ങൾ സമ്മാനിക്കും. ഏഴരലക്ഷം രൂപയാണ് ഖേൽരത്നയുടെ സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.