????????? ?????????? ??????? ???????? ???????????? ????????????????? ??????????? ?????????? ??????????????? ????????? ??????? ???????

ഒളിമ്പിക്സ് പതാക ടോക്യോവിലത്തെി

ടോക്യോ: റിയോയില്‍ ഏറ്റുവാങ്ങിയ ഒളിമ്പിക്സ് പതാക അടുത്ത വേദിയായ ജപ്പാനിലെ ടോക്യോവിലത്തെി. നഗര ഗവര്‍ണര്‍ യൂറികോ കൊയ്കെയുടെ നേതൃത്വത്തിലത്തെിയ സംഘത്തിന് വന്‍ സ്വീകരണമാണ് ഹനേഡ വിമാനത്താവളത്തില്‍ ഒരുക്കിയത്. 2020ല്‍ രാജ്യം വേദിയാവുന്ന ഒളിമ്പിക്സ് ഏറ്റവും സുഖമമായിരിക്കുന്നെ് മേയര്‍ വാഗ്ദാനം ചെയ്തു. 1964ന് ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ജപ്പാനിലത്തെുന്നത്.പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വിഡിയോ ഗെയിം കഥാപാത്രം സൂപ്പര്‍ മാരിയോ ആയി അവതരിപ്പിച്ചാണ് ജപ്പാന്‍ റിയോയിലെ സമാപനവേദിയെ അമ്പരപ്പിച്ചത്. 2013ലാണ് ജപ്പാനെ വേദിയായി പ്രഖ്യാപിച്ചത്. സാങ്കേതികരംഗത്തെ കരുത്തരായ രാജ്യമെന്ന പകിട്ടോടെയാണ് ജപ്പാന്‍ 32ാം ഒളിമ്പിക്സിനായി ഒരുങ്ങുന്നത്.

ഇ-വേസ്റ്റ് മെഡലാവും
ടോക്യോ: ഒളിമ്പിക്സിന് കൊടിയേറാന്‍ നാലുവര്‍ഷം ബാക്കിയുണ്ടെങ്കിലും മേള എങ്ങനെ വ്യത്യസ്തമാക്കാമെന്ന ആലോചനയിലാണ് ജപ്പാന്‍കാര്‍. ജേതാക്കള്‍ക്ക് നല്‍കാനുള്ള മെഡലിന്‍െറ കാര്യത്തിലും അവര്‍ സ്വന്തം മാതൃക സൃഷ്ടിക്കുന്നു. സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ ഇലക്ട്രോണിക് വേസ്റ്റുകള്‍ (ഇ- വേസ്റ്റ്) ഉപയോഗിച്ച് നിര്‍മിക്കുന്നതിന് സംഘാടകര്‍ സര്‍ക്കാറിന്‍െറ അംഗീകാരം തേടി. ഉപയോഗശൂന്യമായ സ്മാര്‍ട്ട് ഫോണുകളില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന മെഡലുകളാവും 2020ല്‍ വിജയികളുടെ കഴുത്തില്‍ അണിയിക്കപ്പെടുക. നിശ്ചിത ശതമാനം സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവകൂടി ചേര്‍ത്താവും നിര്‍മാണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.