ന്യൂഡല്‍ഹി: ഇന്ത്യയുടെ അപൂര്‍വി ചന്ദേലക്ക് വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ലോകറെക്കോഡ്. സ്വീഡിഷ് കപ്പ് ഗ്രാന്‍പ്രീയിലാണ് സ്വര്‍ണമെഡലോടെ അപൂര്‍വിയുടെ അപൂര്‍വ നേട്ടം. 211.2 പോയന്‍റുമായി ചൈനയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് യി സ്ളിങ്ങിന്‍െറ റെക്കോഡാണ് (211) ഇന്ത്യന്‍ താരം മറികടന്നത്. വെള്ളിയും വെങ്കലവും സ്വീഡന്‍െറ ആസ്ട്രിഡ് സ്റ്റീഫന്‍സണും (207.6) സ്റ്റിന്‍ നീല്‍സണും (185.0) സ്വന്തമാക്കി. റിയോ ഒളിമ്പിക്സിന് യോഗ്യത നേരത്തേ നേടിയ അപൂര്‍വിക്ക് പുതുവര്‍ഷത്തില്‍ ആത്മവിശ്വാസത്തോടെ തുടങ്ങാനായി. ‘ഒളിമ്പിക്സില്‍ മെഡല്‍ നേടാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് സ്വീഡനിലെ സ്വര്‍ണനേട്ടമെന്ന് അപൂര്‍വി പറഞ്ഞു. സ്വന്തം നാടായ രാജസ്ഥാനിലുള്ളവരുടെ പിന്തുണയും പ്രാര്‍ഥനയും പ്രോത്സാഹനവും വിവിധ അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ മുന്നേറാനുള്ള കരുത്തുനല്‍കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.