ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനതാരം അപൂര്‍വി ചന്ദേലക്ക് സ്വീഡിഷ് കപ്പ് ഗ്രാന്‍പ്രീ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്വര്‍ണത്തിനൊപ്പം മികച്ച താരമെന്ന ബഹുമതിയും. 10 മീ. ഇനത്തില്‍ 208.9 പോയന്‍േറാടെയാണ് അപൂര്‍വി രണ്ടാം സ്വര്‍ണം വെടിവെച്ചിട്ടത്.
നോര്‍വേയുടെ മാലിന്‍ വെസ്റ്റര്‍ഹീമിന്‍െറ വെല്ലുവിളി നേരിയ വ്യത്യാസത്തില്‍ മറികടന്നാണ് അപൂര്‍വി ഒന്നാമതായത്. യോഗ്യതാ റൗണ്ടില്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അപൂര്‍വി ഫൈനലില്‍ ശക്തമായാണ് തിരിച്ചുവന്നത്.
ടൂര്‍ണമെന്‍റില്‍ മത്സരിച്ച എല്ലാ പുരുഷ-വനിതാ താരങ്ങളില്‍നിന്നുമാണ് മികച്ചതാരമായി അപൂര്‍വി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.