റിയോ ഡെ ജനീറോ: ലോകം ഒരു മേല്‍ക്കൂരയില്‍ സംഗമിച്ചു. ഇനി അഞ്ചു നാള്‍ മാത്രം കാത്തിരിപ്പ്. ആറാം നാള്‍ ബ്രസീലിന്‍െറ കളിമുറ്റമായ റിയോ ഡെ ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ ലോക കായിക മാമാങ്കത്തിന് കണ്‍തുറക്കം. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.45നാണ് ഉദ്ഘാടന ചടങ്ങുകള്‍. ഒരുക്കങ്ങളുടെ കാലതാമസവും സുരക്ഷാ ആശങ്കകളും സിക വൈറസ് ഭീതിയുംകൊണ്ട് ഒളിമ്പിക്സ് പ്രഖ്യാപിച്ച നാള്‍ മുതലേ വിവാദങ്ങള്‍ക്കു നടുവിലായിരുന്ന ബ്രസീല്‍ ഫിനിഷിങ് പോയന്‍റിലേക്കടുക്കുമ്പോള്‍ കുറ്റമറ്റരീതിയില്‍ സജ്ജമായിക്കഴിഞ്ഞു. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ വില്ളേജായി മാറിയ റിയോയിലെ ഒളിമ്പിക്സ് ഗ്രാമം സംബന്ധിച്ച് തുടക്കത്തില്‍ പരാതി ഉയര്‍ന്നെങ്കിലും അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് അത്ലറ്റുകള്‍ക്കെല്ലാം പ്രവേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഒളിമ്പിക്സ് ഗ്രാമം തുറന്നുനല്‍കിയത്. 207 രാജ്യങ്ങളില്‍ നിന്നായി 10,500ഓളം അത്ലറ്റുകളും ഏഴായിരത്തിലേറെ ഒഫീഷ്യലുകളുമാണ് വില്ളേജിലെ താമസക്കാര്‍. ഇതിനു പുറമെ, വിവിധ രാജ്യങ്ങളില്‍നിന്നായി അഞ്ചു ലക്ഷം സന്ദര്‍ശകരെയും ഒളിമ്പിക്സ് നഗരിയിലേക്ക് പ്രതീക്ഷിക്കുന്നു. ഭീകരാക്രമണ ഭീതിയില്‍ വന്‍ സുരക്ഷാസന്നാഹമാണ് റിയോയില്‍ ഒരുക്കിയത്.
അതിനിടെ, ഒളിമ്പിക്സിന്‍െറ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ഒളിമ്പിക് കമ്മിറ്റി യോഗം റിയോയില്‍ ആരംഭിച്ചു. രണ്ടു ദിവസത്തെ യോഗത്തില്‍ വേദികളുടെ സജ്ജീകരണം, മത്സരങ്ങള്‍ക്കുള്ള ഒരുക്കം, അത്ലറ്റുകള്‍ക്കുള്ള സൗകര്യങ്ങള്‍, സുരക്ഷാ സന്നാഹം എന്നിവ വിലയിരുത്തും. പരാതികള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ലോകം കണ്ട ഏറ്റവും മികച്ച ഒളിമ്പിക്സിനാവും കൊടി ഉയരുന്നതെന്ന് ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാക് പറഞ്ഞു. ‘എല്ലാത്തിനുമൊടുവില്‍ ഏറ്റവും മികച്ച ഒളിമ്പിക്സ് വില്ളേജും ഗെയിംസുമാവും റിയോയി. എല്ലാം സഹിച്ച് ബ്രസീലുകാര്‍ ലോകമേളയെ വരവേല്‍ക്കുകയാണ്. അവരുടെ ആതിഥ്യവും ഉന്മേഷവും ലോകം അനുഭവിക്കുന്നു’ -ഗെയിംസ് വില്ളേജിലത്തെിയ ബാക് പറഞ്ഞു.
സുരക്ഷ ഇങ്ങനെ
രഹസ്യാന്വേഷണ വിഭാഗം
അമേരിക്ക, ബ്രിട്ടന്‍, സ്പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്‍റീന, പരഗ്വേ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ചേര്‍ന്ന് ബ്രസീല്‍ ഏജന്‍സികള്‍ നേരത്തേ തന്നെ ഒരുങ്ങി. റിയോ ആസ്ഥാനം.
സ്വകാര്യ സുരക്ഷാസേന
സുരക്ഷക്കായി 7000 സ്വകാര്യ സേനാംഗങ്ങളെ വിന്യസിച്ചു. പരിശോധന, എക്സ്റേ എന്നിവക്കായി ഇവരുടെ സേവനം.
സായുധ വിന്യാസം
12 പടക്കപ്പലുകള്‍, 48 ചെറു കപ്പലുകള്‍, 70 സായുധ വാഹനങ്ങള്‍, 28 സൈനിക ഹെലികോപ്ടറുകള്‍ എന്നിവ സജ്ജം. 80 യുദ്ധവിമാനങ്ങള്‍ അടിയന്തര സാഹചര്യം നേരിടാനുമൊരുങ്ങി.
സിക വൈറസ്
ചേരികളിലെയും നഗര പ്രാന്തങ്ങളിലെയും കൊതുകു നിര്‍മാര്‍ജനം വഴി സിക ഭീതി അകറ്റിയെന്ന് അധികൃതര്‍.
സുരക്ഷാസേന
41,000 സേനാംഗങ്ങളും 47,000 പൊലീസുകാരും അടക്കം 88,000ത്തില്‍ ഏറെ സുരക്ഷാ ജീവനക്കാരെ ഒളിമ്പിക്സ് നഗരിയില്‍ വിന്യസിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്സിന്‍െറ ഇരട്ടി വരും.
ആണവ സുരക്ഷ
ആണവ-രാസായുധ ആക്രമണം നേരിടാനും സജ്ജം. ന്യൂക്ളിയര്‍ എനര്‍ജി കമീഷനിലെ 300 അംഗ വിദഗ്ധ സംഘം ഇതിനായി പ്രവര്‍ത്തിക്കുന്നു.
ആകാശ നിയന്ത്രണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.