ഒളിമ്പിക്സില്‍ റഷ്യന്‍ ഭാരോദ്വഹന താരങ്ങള്‍ക്ക് വിലക്ക് വീണേക്കും

പാരിസ്: റഷ്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്കുമേല്‍ വീണ്ടും നിരോധനത്തിന്‍െറ കരിനിഴല്‍. നിരോധിത മരുന്നുകളുടെ സാന്നിധ്യം രണ്ടാം സാമ്പിളിലും കണ്ടത്തെിയതിനെ തുടര്‍ന്ന് ഭാരോദ്വഹന താരങ്ങള്‍ വിലക്കിന്‍െറ ഭീഷണിയിലായിരിക്കുകയാണ്. റഷ്യക്കു പുറമെ, കസാഖ്സ്താന്‍, ബെലറൂസ്, വടക്കന്‍ കൊറിയ താരങ്ങളും വിലക്ക് ഭീഷണിയെ നേരിടുകയാണ്. റിയോ ഒളിമ്പിക്സ് വിളിപ്പാടകലെ നില്‍ക്കെ അന്താരാഷ്ട്ര വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന്‍ (ഐ.ഡബ്ള്യു.എഫ്) ആണ് ഭാരോദ്വഹന താരങ്ങളുടെ സാമ്പിളില്‍ നിരോധിത മരുന്നിന്‍െറ സാന്നിധ്യം കണ്ടതായി അറിയിച്ചത്. മരുന്നടി കണ്ടത്തെിയതിന്‍െറ പേരില്‍ റഷ്യയുടെ ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് കഴിഞ്ഞ ആഗസ്റ്റില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.