ദേശീയ ബീച്ച് വോളി: കേരള ടീമുകള്‍ക്ക് ജയം

കോഴിക്കോട്:  16ാമത് ദേശീയ ബീച്ച് വോളിബാള്‍ ചാമ്പ്യന്‍ഷിപ് കോഴിക്കോട് ബീച്ചില്‍ തുടങ്ങി. കേരളത്തിന്‍െറ പുരുഷ-വനിതാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ജയം സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍  അന്തര്‍ദേശീയ താരമായ കിഷോര്‍കുമാര്‍, കസ്റ്റംസിന്‍െറ താരം പി.പി. സുനില്‍കുമാര്‍ എന്നിവരടങ്ങിയ കേരളത്തിന്‍െറ രണ്ടാം ടീം ഉത്തരാഖണ്ഡിന്‍െറ ചന്ദന്‍, ചന്ദ്ര എന്നിവരടങ്ങിയ ടീമിനെ പരാജയപ്പെടുത്തി. സ്കോര്‍: 21-5, 21-8. വനിതാ വിഭാഗത്തില്‍ കേരളത്തിന്‍െറ ഒന്നാം ടീമും തെലങ്കാനയുടെ രണ്ടാം ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ കേരളം വിജയിച്ചു. കേരളത്തിന്‍െറ കെ.പി. ആതിരയും മേരി അമിഷയും ചേര്‍ന്ന് 21-10, 21-10 എന്ന സ്കോറിനാണ് തെലങ്കാനയുടെ ഗായത്രിയും സിരിഷയും ഉള്‍പ്പെട്ട ടീമിനെ പരാജയപ്പെടുത്തിയത്. പുരുഷ -വനിതാ മത്സരങ്ങളില്‍ ആന്ധ്രപ്രദേശ് ടീം ആദ്യ റൗണ്ട് മത്സരത്തില്‍ ജയിച്ചു. പുരുഷവിഭാഗത്തില്‍ ദേശീയതാരങ്ങളായ അബ്ദുല്‍റഹീമും സേതുവും ഉള്‍പ്പെട്ട കേരളത്തിന്‍െറ ഒന്നാം ടീം നേരിട്ടുള്ള സെറ്റുകള്‍ക്ക് ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി. സ്കോര്‍-21-5, 21-6. മറ്റൊരു മത്സരത്തില്‍ കേരളത്തിന്‍െറ നാലാം ടീമായ ചേളന്നൂര്‍ എസ്.എന്‍.കോളജ് താരങ്ങളായ പി. രാജേഷും അശ്വിന്‍ രാജും നേരിട്ടുള്ള സെറ്റുകള്‍ക്ക് തെലങ്കാനയോട് പരാജയപ്പെട്ടു. സ്കോര്‍: 21-8, 21-17. കേരളത്തിന്‍െറ മൂന്നാം ടീമായ ജിതേഷ്കുമാര്‍-മുഹമ്മദ് സലീം സഖ്യം ആന്ധ്രപ്രദേശിനോടും തോറ്റു. സ്കോര്‍: 22-20, 21-6. വനിതാവിഭാഗത്തില്‍ കേരളത്തിന്‍െറ മൂന്നാം ടീം അപര്‍ണ എബ്രഹാം-സ്നേഹ പ്രഭ സഖ്യം ഛത്തിസ്ഗഢിനെ പരാജയപ്പെടുത്തി. സ്കോര്‍: 21-15, 21-6.  കേരളത്തിന്‍െറ നാലാം ടീം അനുഷ-നീതു സഖ്യം മഹാരാഷ്ട്രയോടും പരാജയപ്പെട്ടു. സ്കോര്‍:  21-13, 21-18. ബീച്ച് അക്കാദമിയും സംസ്ഥാന-ജില്ലാ വോളിബാള്‍ അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ 24 പുരുഷ ടീമും 14 വനിതാ ടീമുമാണ് മത്സരിക്കുന്നത്. ചാമ്പ്യന്‍ഷിപ് വ്യവസായി ആലുങ്കല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.