ഹ്യൂസ്റ്റന്‍: ശിരോവസ്ത്രമണിഞ്ഞത്തെിയ വനിതാ കായികതാരത്തെ അപമാനിച്ചതിന്‍െറ പേരില്‍ അമേരിക്കയില്‍ വിവാദം. ഹ്യൂസ്റ്റനിലെ ടെക്സസ് ഫെസ്റ്റിവലിനത്തെിയ അമേരിക്കയുടെ ഒളിമ്പിക്സ് ഫെന്‍സിങ് ടീമംഗവും ലോകചാമ്പ്യനുമായ ഇബ്തിഹാജ് മുഹമ്മദിനോട് സുരക്ഷാപരിശോധനയുടെ ഭാഗമായി ശിരോവസ്ത്രം അഴിച്ചുമാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ദേശീയതാരമാണെന്നും മതവിശ്വാസത്തിന്‍െറ ഭാഗമാണ് വസ്ത്രധാരണമെന്നും വിശദീകരിച്ചിട്ടും വളന്‍റിയര്‍ നിര്‍ബന്ധിച്ചതായി ഇവര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവം വിവാദമായതോടെ സംഘാടകര്‍ ക്ഷമാപണവുമായത്തെി. അമേരിക്കയുടെ മുന്‍നിര ഫെന്‍സിങ് താരമായ ഇബ്തിഹാജ് റിയോ ഒളിമ്പിക്സ് ഒരുക്കത്തിലാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.