വെര്‍സ്റ്റാപ്പന് ചരിത്ര ജയം


ബാഴ്സലോണ: എഫ് വണ്‍ സ്പാനിഷ് ഗ്രാന്‍ഡ് പ്രീയില്‍ അട്ടിമറിയോടെ റെഡ്ബുളിന്‍െറ ഡച്ച് ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപ്പന്‍ ഒന്നാമത്. 18കാരനായ വെര്‍സ്റ്റാപ്പന്‍ എഫ് വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാന്‍ഡ് പ്രീ ജേതാവുമായി. പോള്‍ പൊസഷനില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ലൂയിസ് ഹാമില്‍ട്ടനും നികോ റോസ്ബര്‍ഗും കൂട്ടിയിടിച്ച് പുറത്തായപ്പോഴാണ് നാലാം പോളില്‍ കുതിച്ച വെര്‍സ്റ്റാപ്പന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.