സീമ പുനിയക്ക് ഒളിമ്പിക് യോഗ്യത

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഡിസ്കസ് ത്രോ സ്വര്‍ണ മെഡല്‍ ജേതാവ് സീമ പുനിയക്ക് റിയോ ഒളിമ്പിക് യോഗ്യത. യു.എസ് നഗരമായ കാലിഫോര്‍ണിയയില്‍ നടന്ന പാറ്റ് യങ് ത്രോവേഴ്സ് ക്ളാസിക്കില്‍ 62.62 മീറ്റര്‍ എറിഞ്ഞാണ് 32കാരി യോഗ്യത ഉറപ്പാക്കിയത്. 2008 ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് സ്റ്റെഫാനി ബ്രൗണിനെ പിറകിലാക്കി ഇവിടെ സ്വര്‍ണമണിയുകയും ചെയ്തു. 2004ലും 2012ലും ഒളിമ്പിക്സില്‍ പങ്കെടുത്ത സീമക്കിത് മൂന്നാം ഒളിമ്പിക്സാണ്. ഇതോടെ ട്രാക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യയില്‍നിന്ന് ഒളിമ്പിക് യോഗ്യത ഉറപ്പാക്കുന്ന താരങ്ങളുടെ എണ്ണം 19 ആയി.കായിക മന്ത്രാലയത്തിന്‍െറ സാമ്പത്തികസഹായത്തോടെ അമേരിക്കയില്‍ പരിശീലനം നടത്തുന്ന ഹരിയാനക്കാരിയായ സീമയുടെ പേരിലുള്ള കരിയര്‍ ബെസ്റ്റ് പ്രകടനം  64.84 മീറ്ററാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.