കണ്ണൂർ: തായ്ലൻഡിൽ കഴിഞ്ഞദിവസം സമാപിച്ച ഏഷ്യൻ വോളിയിൽ കണ്ണൂർ സ്വേദശിക്ക് മിന്നുന്ന നേട്ടം. ടൂർണെമൻറിൽ ബെസ്റ്റ് ബ്ലോക്കറായാണ് ഇരിട്ടി സ്വദേശിനിയായ അനഘ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സ്പോർട്സ് ഡിവിഷനിൽനിന്ന് അണ്ടർ 17 വനിത വോളിബാൾ ടീമിലിടം നേടിയപ്പോഴും 10ാം ക്ലാസ് വിദ്യാർഥിനിയായ അനഘക്ക് പേടി മാറിയിരുന്നില്ല. എന്നാൽ, അന്താരാഷ്ട്ര മത്സരത്തിൽ മികച്ച നേട്ടം സ്വന്തമാക്കിയതോടെ പേടി മാറി കളി ആസ്വദിക്കാനാരംഭിച്ചതായി കോച്ച് ജിനി വർഗീസിെൻറ സാക്ഷ്യപ്പെടുത്തൽ.
എട്ടാംക്ലാസ് മുതലാണ് കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ അനഘയെത്തുന്നത്. അതുവരെ അത്ലറ്റിക്സിൽ മത്സരിച്ച പരിചയംവെച്ചാണ് കണ്ണൂരിലെത്തിയതെന്ന് കണ്ണൂർ പ്രസ്ക്ലബിെൻറ ‘മീറ്റ് ദി െപ്ലയറി’ൽ അനഘ പറഞ്ഞു. അന്ന് പരിശീലകനായിരുന്ന അമീറുദ്ദീനാണ് വോളിയിലേക്ക് വഴിതിരിച്ചുവിട്ടത്. ഇത്തവണ ഇന്ത്യൻ ടീമിലിടം നേടിയപ്പോൾ സാധാരണ കളിക്കുേമ്പാഴുണ്ടാവാറുള്ള പേടി വർധിച്ചു. എന്നാൽ, കളിച്ചുതുടങ്ങിയതോെട ടീമിനൊപ്പം ഇഴുകിച്ചേരാനായി. ഉയരം കൂടിയതിനെക്കുറിച്ച് എപ്പോഴും പരാതിപ്പെട്ടിരുന്ന താൻ ഇന്ത്യൻ ക്യാമ്പിലെത്തിയേപ്പാൾ ചെറിയ കുട്ടിയായി. മറ്റുള്ളവരെക്കാൾ ഉയരം കുറവായിരുന്നു തനിക്ക്. തായ്ലൻഡ് യാത്രക്ക് പാസ്പോർട്ടില്ലാതെ കുഴങ്ങിയ സമയത്ത് ഒറ്റദിവസംകൊണ്ട് ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം ഇടപെട്ടാണ് ശരിയാക്കിത്തന്നത് -അനഘ നന്ദിയോടെ ഒാർമിച്ചു.
ഉയരമുണ്ടായിട്ടും കളിക്കാൻ മടിച്ചിരുന്ന അനഘയെ കഴിഞ്ഞവർഷം മുതൽ ജിനി വർഗീസാണ് പരിശീലിപ്പിക്കുന്നത്. പറയുന്നത് അതുപോലെ അനുസരിക്കുന്ന സ്വഭാവക്കാരിയാണ് അനഘ. അതാണ് ടീമിലെത്തിച്ചതെന്നും പരിശീലക പറഞ്ഞു. ഇരിട്ടി ഉളിക്കൽ മട്ടങ്ങോടൻ വീട്ടിൽ രാധാകൃഷ്ണൻ-സാവിത്രി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അനഘ.ബെസ്റ്റ് ബ്ലോക്കർ നേട്ടത്തോടെ അന്താരാഷ്ട്രതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനഘ ജില്ലയുടെ അഭിമാനമാണെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് പറഞ്ഞു. അണ്ടർ 17 ക്യാമ്പിൽ അനഘ മിന്നും പ്രകടനം കാഴ്ചവെച്ച് തിരിച്ചുവന്നപ്പോൾ അണ്ടർ 19 ക്യാമ്പിലേക്ക് കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ അഭിരാമി അടുത്തയാഴ്ച പോകാനിരിക്കുകയാണ്. ഇടവേളക്കുശേഷമാണ് സ്പോർട്സ് ഡിവിഷനിലെ താരങ്ങൾ ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.