പിങ്കി ബൽഹാര (കുറാഷ്, വെള്ളി)
ഗുസ്തിയുടെ വകഭേദമായ കുറാഷിലും ഇന്ത്യക്ക് മെഡൽ തിളക്കം. ഏഷ്യൻ ഗെയിംസിൽ മത്സരയിനമായി അരങ്ങേറ്റം കുറിച്ച മധ്യേഷ്യയുടെ മല്ലയുദ്ധത്തിൽ ഒരു വെള്ളിയും വെങ്കലവുമാണ് പിറന്നത്. വനിതകളുടെ 52 കിലോ വിഭാഗത്തിൽ പിങ്കി ബൽഹാര വെള്ളി നേടി. ഇതേ ഇനത്തിൽ മറ്റൊരു ഇന്ത്യക്കാരി മാലപ്രഭ യല്ലപ്പ ജാദവ് വെങ്കലമണിഞ്ഞു. ഫൈനലിൽ കടന്ന പിങ്കി ഉസ്ബകിസ്താെൻറ ഗുൽനർ സുലയ്മാനോവിനു മുന്നിൽ 0-10നാണ് തോറ്റത്.
അെമ്പയ്ത്തിൽ ഇരട്ട വെള്ളി ഇരട്ട സ്വർണം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് അെമ്പയ്ത്തിൽ ഉന്നം പിഴച്ചു. പുരുഷ-വനിത വിഭാഗം കോമ്പൗണ്ട് ടീം ഇനത്തിൽ ദക്ഷിണ കൊറിയക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങി. ഇതോടെ രണ്ടിനങ്ങളിൽ വെള്ളി മാത്രമായി. പുരുഷ വിഭാഗത്തിൽ അഭിഷേക് വർമ, രജത് ചൗഹാൻ, അമൻ സയ്നി എന്നിവരാണ് മത്സരിച്ചത്. വനിതകളിൽ മസ്കർ കിറാർ, മധുമിത കുമാരി, സുരേഖ വെന്നം എന്നിവർ മത്സരിച്ചു. പുരുഷ ടീം 229-229 എന്ന നിലയിലാണ് നാലാം സെറ്റ് അവസാനിച്ചത്. ഇതോടെ സ്വർണനിശ്ചയം ‘ബുൾസ്െഎ’ പോയൻറുകളുടെ എണ്ണത്തിലായി. ഇവിടെ കൊറിയക്കായിരുന്നു മുൻതൂക്കം. വനിതകളിൽ 231-228 സ്കോറിനാണ് ഇന്ത്യ തോറ്റത്.
ടി.ടിയിൽ വെങ്കലം സെമിഫൈനലിൽ ദക്ഷിണ കൊറിയയോട് 3-0ത്തിന് പരാജയപ്പെെട്ടങ്കിലും ഇന്ത്യൻ പുരുഷന്മാർ ടേബ്ൾ ടെന്നിസ് ടീം ഇനത്തിൽ വെങ്കലമെഡൽ ജേതാക്കളായി ചരിത്രമെഴുതി.
ജി. സത്യൻ, അചന്ദ ശരത് കമൽ, എ. അമൽരാജ് എന്നിവരാണ് ടീം അംഗങ്ങൾ. ക്വാർട്ടറിൽ ജപ്പാനെ 3-1ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ടേബ്ൾ ടെന്നിസിൽ മെഡൽ ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.