കോഴിക്കോട് ഒരുങ്ങി; അഞ്ചിന് ട്രാക്കുണരും

കോഴിക്കോട്: കായിക കേരളത്തിന്‍െറ കൗമാരക്കുതിപ്പിന് വേദിയാകാന്‍ കോഴിക്കോട് ഒരുങ്ങി. 59ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രതീകമായി 59 വെള്ളരിപ്രാവുകള്‍ വാനിലേക്ക് പറത്തി ഡിസംബര്‍ അഞ്ചിന് കായികമേളക്ക് തിരിതെളിയും. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി കോഴിക്കോട്ടത്തെുന്ന മേളയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കിലാണ് നാലുനാള്‍ നീളുന്ന മേള. 95 ഇനങ്ങളിലായി 2650 അത്ലറ്റുകള്‍ മേളയില്‍ മാറ്റുരക്കും. നാലാം തീയതി ബി.ഇ.എം സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റേഡിയത്തിലാണ് രജിസ്ട്രഷന്‍ സൗകര്യം.
തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെടുന്ന ദീപശിഖ പ്രയാണം വെള്ളിയാഴ്ച കോഴിക്കോടിന്‍െറ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ എത്തും. ഇവിടെനിന്ന് നൂറുകണക്കിന് അത്ലറ്റുകളുടെ അകമ്പടിയോടെയത്തെുന്ന ദീപശിഖ സ്റ്റേഡിയത്തില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷ ഏറ്റുവാങ്ങും.
അഞ്ചിന് രാവിലെ ഒമ്പതിന് അഡീഷനല്‍ ഡി.പി.ഐ വിശ്വലത പതാക ഉയര്‍ത്തും. 3.30ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ അധ്യക്ഷതയില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മേയര്‍ വി.കെ.സി. മമ്മദ് കോയയും ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
താരങ്ങളും ഒഫീഷ്യലുകളും ഉള്‍പ്പടെ 5000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം ദേവഗിരി സാവിയോ സ്കൂളിലാണ് ഒരുക്കുക. താരങ്ങളെ വരവേല്‍ക്കാന്‍ റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്കുകള്‍ തുറക്കും. 1992ലാണ് കോഴിക്കോട് അവസാനമായി സ്കൂള്‍ കായികമേള നടന്നത്. മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക് ഒരുക്കിയശേഷമുള്ള ആദ്യ മേളയാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.