ദീപശിഖ ഇന്നെത്തും; കായികമേളക്ക് നാളെ തുടക്കം

കോഴിക്കോട്: സംസ്​ഥാന സ്​കൂൾ കായികമേളയുടെ വിളംബരമറിയിച്ച് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ദീപശിഖ വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. സംസ്​ഥാന സ്​കൂൾ കായികമേളയുടെ ദീപശിഖാപ്രയാണം തിരുവനന്തപുരം കോട്ടൺഹിൽ സ്​കൂളിൽനിന്ന് ആരംഭിച്ചു. രഞ്ജിത്ത് മഹേശ്വരി ദീപനാളം തെളിച്ചു.
ദീപശിഖയുമേന്തി ഉച്ചക്കുശേഷം മൂന്നുമണിയോടെ കോഴിക്കോടിെൻറ അതിർത്തിയായ രാമനാട്ടുകരയിലെത്തുന്ന സംഘത്തിന് ഉജ്ജ്വല വരവേൽപ് നൽകും. രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ ബാലകൃഷ്ണൻ വാഴയിലിെൻറ നേതൃത്വത്തിലാണ് സ്വീകരണം. നഗരത്തിലെ സ്​കൂൾ വിദ്യാർഥികളുടെ അകമ്പടിയോടെ ദീപശിഖ വൈകുന്നേരം മെഡിക്കൽ കോളജ് മൈതാനിയിലെത്തും. കായികകേരളത്തിെൻറ അഭിമാനം ഒളിമ്പ്യൻ പി.ടി. ഉഷയുടെ നേതൃത്വത്തിൽ ദീപശിഖ ഏറ്റുവാങ്ങും.

സംസ്​ഥാന സ്​കൂൾ കായികമേളയുടെ ദീപശിഖാപ്രയാണം തിരുവനന്തപുരം കോട്ടൺഹിൽ സ്​കൂളിൽനിന്ന് ആരംഭിച്ചപ്പോൾ (ഹാരിസ് കുറ്റിപ്പുറം)
 


95 ഇനങ്ങളിലായി 2650 അത്ലറ്റുകളാണ് മീറ്റിനെത്തുക. തൃശൂർ ജില്ലയുടെ താരങ്ങൾ ഇതിനകം മെഡിക്കൽ കോളജ് മൈതാനിയിൽ പരിശീലനം തുടങ്ങി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുളള ജില്ലകളിൽനിന്ന് വരുന്ന അത്ലറ്റുകൾക്ക് പട്ടണത്തിലും സമീപപ്രദേശത്തുമുളള 13 സ്​കൂളുകളിലാണ് താമസ സൗകര്യം. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്​റ്റേഡിയത്തിൽ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കും.  സ്​കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളും കേരളത്തിെൻറ സാംസ്​കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരങ്ങളും ഉണ്ടാകും. മേളയുടെ രജിസ്​ട്രേഷൻ വെള്ളിയാഴ്ച കോഴിക്കോട് ബി.ഇ.എം ഹയർ സെക്കൻഡറി സ്​കൂളിൽ നടക്കും. തുടർന്നുളള ദിവസങ്ങളിൽ രജിസ്​ട്രേഷൻ സൗകര്യം സ്​റ്റേഡിയത്തിലായിരിക്കും. ഡിസംബർ അഞ്ചു മുതൽ എട്ടുവരെയാണ് മേള.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.