???????? ???????????????? 100 ???????? ???????????? ??????????? ???????? ??. ????????? ????????? ??????? ????????????????

ട്രാക്കിലെ കണ്ണുനീര്‍തുള്ളികള്‍


കോഴിക്കോട്: ഒന്നാമതത്തെുന്നവരുടെ സന്തോഷാശ്രുക്കള്‍ക്കൊപ്പം പാതിവഴിയില്‍ വീണുപോയവരുടെ കണ്ണീരിലും കുതിര്‍ന്ന് രണ്ടാംദിനത്തിലെ ട്രാക്ക്. വീഴ്ചയില്‍ കൂടുതല്‍ നഷ്ടംപറ്റിയത് മലപ്പുറത്തിന്‍െറ പോരിശയേറ്റാനത്തെിയ കടകശേരി ഐഡിയല്‍ സ്കൂളിനാണ്.
രാവിലെ നടന്ന സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്റര്‍ ഹീറ്റ്സില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയും സായിയുടെ താരവുമായ ജിയോണയാണ് ആദ്യം ട്രാക്കില്‍ വീണത്. കൂടെയോടുന്ന കുട്ടി തട്ടിവീഴിത്തിയതാണെന്ന് ജിയോണ കണ്ണീരോടെ പറഞ്ഞു. സഹതാരത്തിന്‍െറ സ്പൈക്സ് തട്ടി ജിയോണയുടെ കാലും മുറിഞ്ഞു.
ലോങ്ജംപ് മത്സരത്തില്‍ മൂന്നാമതത്തെിയതിന് തൊട്ടുടനെ ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ പങ്കെടുക്കാന്‍ ഓടിയതാണ് മലപ്പുറം കടകാശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ പി.എസ്. പ്രഭാവതി. ഓട്ടത്തിനിടയില്‍ കടുത്ത പേശിവേദനയെ തുടര്‍ന്ന് പ്രഭാവതി വീണു.
റാഞ്ചിയിലെ ദേശീയ ജൂനിയര്‍ മീറ്റില്‍ ട്രയാത്തലണിലും ലോങ്ജംപിലും സ്വര്‍ണംനേടിയ താരമാണ് പ്രഭാവതി. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗം ലോങ്ജംപിലും പ്രഭാവതി സ്വര്‍ണം നേടിയിരുന്നു. അതേ സ്കൂളിലെ വി. അനുശ്രീയും വീഴ്ചയെ തുടര്‍ന്ന് പിന്മാറി. 100 മീറ്റര്‍ ഹീറ്റ്സിനിടെയായിരുന്നു ഫിനിഷ് ചെയ്യുന്നതിന് മുമ്പ് വീണുപോയത്. അനുശ്രീയുടെ വീഴ്ച സ്കൂളിന്‍െറ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ഇല്ലാതാക്കിയത്.
കണ്ണില്‍ ഇരുട്ടികയറി നിലത്തുവീഴുകയായിരുന്നുവെന്നാണ് അനുശ്രീ പറഞ്ഞത്. ട്രാക്കില്‍ വീണ അനുശ്രീയെ സ്ട്രക്ചറില്‍ കൊണ്ടുപോയി വൈദ്യസഹായം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.