?????? ?????? 600 ???????? ??? ???????? ?????????????? ??????? ???????? ????????? ????????

പ്രതീക്ഷയായി വാരിഷ് ബോഗിമ


കോഴിക്കോട്: വെടിയൊച്ചകള്‍ നിലക്കാത്ത മണിപ്പൂരില്‍നിന്നും കോഴിക്കോടന്‍ മണ്ണിലത്തെി ഒരു സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി വാരിഷ് ബോഗിമയും.
സമാധാനവും ഫുട്ബാളും പഠനവും മനസ്സില്‍സൂക്ഷിച്ച് കേരളത്തിലത്തെിയ ഈ കുരുന്ന് പക്ഷേ, കോതമംഗലം സെന്‍റ് ജോര്‍ജിന്‍െറ താരമായിരിക്കുകയാണ്. മണിപ്പൂരില്‍നിന്ന് ആദ്യം കോഴിക്കോട്ടും അവിടെനിന്ന് കോതമംഗലത്തുമത്തെുമ്പോള്‍ വാരിഷ് ബോഗിമയും ട്രാക്കിലെ സുവര്‍ണ രാജകുമാരനാണ്.
എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ മീറ്റില്‍ ട്രിപ്പ്ള്‍ നേടി കോഴിക്കോട്ടത്തെിയ ഈ മൊട്ടത്തലയന്‍ സബ്ജൂനിയര്‍ 600 മീ. സ്വര്‍ണവും 400 മീ. വെള്ളിയും 100 മീ. വെങ്കലവും നേടിയാണ് ശ്രദ്ധേയനായത്. 4X100 മീ. റിലേയില്‍ മുന്നില്‍നിന്നും നയിച്ച് അവന്‍ എറണാകുളത്തെ ജേതാക്കളുമാക്കി. കോഴിക്കോട് കോലതറ സി.ഒ.എ.എല്‍.പി സ്കൂളിലാണ് പഠനത്തിനായി ആദ്യമത്തെിയത്.
ഈ വിജയങ്ങള്‍ക്കിടയിലും തന്‍െറ ഇഷ്ടകളിയായ ഫുട്ബാള്‍ കളിക്കാത്തതില്‍ അവന് വിഷമമുണ്ട്. പിതാവിന്‍െറ ഇഷ്ടം സഫലമാക്കാനാണ് വാരിഷ് അത്ലറ്റിക്സിലേക്ക് ചുവടുമാറ്റിയതെന്ന് അവന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.