കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക് 25ന് തുറക്കും

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മിച്ച സിന്തറ്റിക് ട്രാക് തിങ്കളാഴ്ച വൈകീട്ട് 3.30ന് തുറന്നുകൊടുക്കും. കായിക താരങ്ങളും പരിശീലകരും വൈസ് ചാന്‍സലറും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്, ടിന്‍റു ലൂക്ക, എം.ഡി. വത്സമ്മ, സി.വി. പാപ്പച്ചന്‍, ഡോ. മുഹമ്മദ് ബഷീര്‍, ജോസ് ജോര്‍ജ്, സെറില്‍ സി. വള്ളൂര്‍, ഒ.എന്‍. നമ്പ്യാര്‍, റോബര്‍ട്ട് ബോബി ജോര്‍ജ്, രാമചന്ദ്രന്‍, ഇര്‍ഫാന്‍, ലിജോ ഡേവിഡ് തോട്ടാന്‍, ലിജു, സേതുമാധവന്‍, ഉസ്മാന്‍ കോയ, എസ്.എസ്. കൈമള്‍, എസ്. മുരളീധരന്‍, കെ.എന്‍.കെ. നായര്‍, ഡോ. വിക്ടര്‍ മഞ്ഞില, ഷറഫലി തുടങ്ങിയവരാണ് ഉദ്ഘാടനത്തിനത്തെുകയെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അറിയിച്ചു. കേന്ദ്ര കായിക-യുവജനക്ഷേമ മന്ത്രാലയത്തിന്‍െറ സഹായത്തോടെ 5.5 കോടി രൂപ ചെലവിലാണ് സിന്തറ്റിക് ട്രാക് ഒരുക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.