ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്ക് ‘പവര്‍കട്ട്’

ന്യൂഡല്‍ഹി: ഒളിമ്പിക്സ് യോഗ്യതക്ക് വേണ്ടതിലും മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തിട്ടും 100 മീറ്റര്‍ ജേതാക്കള്‍ക്ക് റിയോ ഒളിമ്പിക്സ് ടീമില്‍ ഇടം ഉറപ്പിക്കാനായില്ല. ഡല്‍ഹി ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം പാദ ഗ്രാന്‍റ് പ്രീ അത്ലറ്റിക് മീറ്റില്‍ ഇലക്ട്രോണിക് ടൈമിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാകാത്തതാണ് താരങ്ങളുടെ സ്വപ്നം തകര്‍ത്തത്. ഇലക്ട്രോണിക് ടൈമിങ് മെഷീനില്ലാതെ സ്റ്റോപ്പര്‍ വാച്ച് ഉപയോഗിച്ച് കണക്കാക്കുന്ന സമയത്തിന് കൃത്യത കുറവായതിനാല്‍ അതിനംഗീകാരമില്ല. 100 മീ. പുരുഷവിഭാഗത്തില്‍ ഒഡിഷയുടെ അമിയ കുമാര്‍ മല്ലിക് 10.09 സെക്കന്‍ഡിലാണ് ഓടിയത്തെിയത്. ഈ ഇനത്തില്‍ ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 10.16 ആണ്.  വനിതാവിഭാഗത്തില്‍ ഒഡിഷതാരം ശ്രാബനി നന്ദ 11.23 സെക്കന്‍ഡില്‍ ഓടിയത്തെി. 11.32 രണ്ടാണ് ഈ ഇനത്തിലെ ഒളിമ്പിക് യോഗ്യതാ മാര്‍ക്ക്.  

ഇലക്ട്രോണിക് ടൈമിങ് മെഷീന്‍ ഒരുക്കിയിരുന്നുവെങ്കിലും സ്റ്റേഡിയത്തില്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാനായില്ളെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. ഏപ്രില്‍ 28 മുതല്‍ 30 വരെ ഡല്‍ഹിയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് മീറ്റില്‍ താരങ്ങള്‍ക്ക് യോഗ്യതനേടാന്‍ വീണ്ടും അവസരമുണ്ടെന്നും സംഘാടകര്‍ വിശദീകരിക്കുന്നു. നാലുമാസം അകലെയുള്ള റിയോ ഒളിമ്പിക്സിന് യോഗ്യതനേടാന്‍ അവസരം വേറെയുമുണ്ട്. എന്നാല്‍, ഞായറാഴ്ചത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നതില്‍ ഉറപ്പില്ളെന്നിരിക്കെ, രണ്ടുതാരങ്ങളുടെ റിയോ സ്വപ്നമാണ്  സംഘാടകരുടെ പിഴവുകാരണം തകര്‍ന്നത്. പുരുഷന്മാരുടെ 400 മീറ്ററില്‍ മലയാളിതാരം മുഹമ്മദ് അനസ് ദേശീയ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനത്തോടെ സ്വര്‍ണം നേടി (സമയം-45.41 സെക്കന്‍ഡ്). വനിതകളുടെ 3000 മീറ്ററില്‍ തമിഴ്നാടിന്‍െറ എല്‍. സൂര്യയും ദേശീയ റെക്കോഡിനേക്കാള്‍ മികച്ചസമയം കുറിച്ചു. ടൈമിങ് മെഷീനില്ലാത്തതിന്‍െറ പേരില്‍ ഇരുവരുടെയും നേട്ടവും അംഗീകരിക്കപ്പെട്ടില്ല. 

 ട്രിപ്ള്‍ ജംപില്‍ മലയാളിതാരം രഞ്ജിത്ത് മഹേശ്വരി ഒന്നാംസ്ഥാനം നേടി. എന്നാല്‍, രണ്ടു തവണ ഒളിമ്പിക്സില്‍ പങ്കെടുത്ത രഞ്ജിത്തിന് ഇക്കുറി യോഗ്യത നേടാനായില്ല. 16.35 മീറ്റര്‍ ചാടിയാണ് രഞ്ജിത്ത് ഒന്നാമതത്തെിയത്. ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് 16.85 ആണ്. ഡിസ്കസ് ത്രോയില്‍ പരിക്കിനത്തെുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം തിരിച്ചത്തെിയ ഒളിമ്പ്യന്‍ കൃഷ്ണ പുനിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നവജിത് കൗര്‍ ധില്ലനാണ് ഒന്നാമതത്തെിയത്. ലോങ്ജംപില്‍ നിഖില്‍ ചിത്തരശ് സ്വര്‍ണംനേടി മലയാളത്തിന്‍െറ ഖ്യാതി ഉയര്‍ത്തി. ഹൈജംപില്‍നിന്ന് അടുത്തിടെയാണ് നിഖില്‍ ലോങ്ജംപിലേക്ക് കൂടുമാറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.