ഒളിമ്പിക്സിൽ ഇന്ത്യ 10ലേറെ മെഡലുകള്‍ നേടും- കായികമന്ത്രി

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോ ഒളിമ്പിക്സിന് പുറപ്പെടാനിരിക്കുന്ന ഇന്ത്യ 10ലേറെ മെഡലുകള്‍ നേടുമെന്ന് കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. ഇത്രയും മെഡലുകള്‍ നേടാന്‍ 110 കായികതാരങ്ങളെ അയക്കുന്നതില്‍ 76 പേര്‍ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. അവശേഷിച്ചവരെ നിര്‍ണയിക്കാന്‍ അനുരാഗ് താക്കൂറിന്‍െറ നേതൃത്വത്തില്‍ മുതിര്‍ന്ന കായികതാരങ്ങളടങ്ങിയ സമിതിയെ നിയമിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ യോഗ്യതനേടുമെന്നാണ് പ്രതീക്ഷയെന്ന് സൊനോവാള്‍ രാജ്യസഭയെ അറിയിച്ചു. 

2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ 83 പേരെയായിരുന്നു ഇന്ത്യ അയച്ചിരുന്നത്. രണ്ടു വെള്ളിയും നാലു വെങ്കലവും നേടിയ ടീമിന് ഒരു സ്വര്‍ണംപോലും ലഭിച്ചില്ല. ഇത്തവണ പ്രാതിനിധ്യം കൂട്ടുന്നത് മെഡലുകളുടെ കാര്യത്തില്‍ ഫലംചെയ്യുമെന്നാണ് കായികമന്ത്രാലയത്തിന്‍െറ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.