പ്രതിഷേധവുമായി  റഷ്യ ഓടി

മോസ്കോ: ‘ഒളിമ്പിക്സിന് പകരംവെക്കാന്‍ മറ്റൊരു കായിക മേള ലോകത്തില്ല. പക്ഷേ, എന്നിട്ടും നാമതിന് മുതിരേണ്ടിവന്നത് സങ്കടം തന്നെയാണ്...’ പലവട്ടം പോള്‍വാള്‍ട്ടില്‍ ലോകത്തിന്‍െറ നെറുകയിലത്തെിയ ഇസിന്‍ ബയേവ അതു പറയുമ്പോള്‍ തേങ്ങിപ്പോയി. സ്നാമെന്‍സ്കി ബ്രദേഴ്സ് സ്റ്റേഡിയത്തില്‍ അപ്പോള്‍ ലോക അത്ലറ്റിക് ഫെഡറേഷന്‍ ഒളിമ്പിക്സില്‍നിന്ന് വിലക്കിയ 67 അത്ലറ്റുകള്‍ ഉണ്ടായിരുന്നു. 

വിലക്കപ്പെട്ട താരങ്ങളടക്കം 150 പേര്‍ പ്രതിഷേധ സൂചകമായാണ് സ്നാമെന്‍സ്കി സ്റ്റേഡിയത്തിലെ ട്രാക്കിലിറങ്ങിയത്. മോസ്കോയിലെ ട്രാക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ പതിവായി അരങ്ങേറുന്ന ചെറിയൊരു മൈതാനമാണ് സ്നാമെന്‍സ്കി. ‘ഞങ്ങളെ തകര്‍ക്കാന്‍ അവര്‍ക്കാവില്ല. വളഞ്ഞ വഴിയിലൂടെ വിലക്കാനേ ആവൂ’ -400 മീറ്ററില്‍ വിജയിയായ പവേല്‍ ഇവാഷ്കോ പറഞ്ഞു. ഒളിമ്പിക്സിന് ബദലായല്ല തങ്ങള്‍ സ്നാമെന്‍സ്കിയില്‍ മത്സരിക്കാനിറങ്ങിയതെന്ന് കായിക താരങ്ങള്‍ പറയുന്നെങ്കിലും പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ വിലക്കിനെതിരെ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.