????????? ??????? ????? ?? ?????? ???? ?????????? ???????? ?????????? ????????????????

100 കടന്ന് ഇന്ത്യന്‍ റിയോ സംഘം

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യ പറക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി. മലയാളി 400 മീറ്റര്‍ ഓട്ടക്കാരന്‍ മുഹമ്മദ് അനസിലൂടെ 100 തൊട്ട ഇന്ത്യയുടെ അംഗബലം 103 ആയി. 116 വര്‍ഷത്തെ ഇന്ത്യന്‍ ഒളിമ്പിക്സ് ചരിത്രത്തിനിടെ ഇതാദ്യമായാണ് അംഗസംഖ്യ 100 കടക്കുന്നത്. ലോങ്ജംപില്‍ ദേശീയ റെക്കോഡുമായി അങ്കിത് ശര്‍മയും 200 മീറ്റര്‍ വനിതകളില്‍ സ്രബാനി നന്ദയും അത്ലറ്റിക്സില്‍നിന്ന് യോഗ്യത ഉറപ്പിച്ചു. തൊട്ടുപിന്നാലെ അമ്പെയ്ത്ത് വ്യക്തിഗത റീകര്‍വ് വിഭാഗത്തില്‍ അതാനു ദാസ് കൂടി യോഗ്യത നേടിയതോടെ 103ലത്തെി. കസാഖ്സ്താനിലെ കൊസനോവ് മെമ്മോറിയല്‍ മീറ്റില്‍ 23.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഒഡിഷയുടെ സ്രബാനി റിയോ ടിക്കറ്റുറപ്പിച്ചത്. ഇതേ മീറ്റില്‍ കെ. പ്രേംകുമാറിന്‍െറ പേരിലുണ്ടായിരുന്ന ദേശീയ റെക്കോഡായ 8.09 മീറ്റര്‍ തിരുത്തി 8.19 മീറ്റര്‍ ചാടിയാണ് അങ്കിത് റിയോയിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയുടെ 103 അംഗ ഒളിമ്പിക് സംഘത്തില്‍ 36 പേര്‍ പുരുഷ-വനിതാ വിഭാഗം ഹോക്കിയില്‍നിന്നാണ്. അത്ലറ്റിക്സില്‍നിന്ന് ആകെ 23 പേരും. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ 83 പേരാണ് ഇന്ത്യക്കുവേണ്ടി മത്സരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.