ഒളിമ്പിക്സ് ദീപം ബ്രസീലില്‍

ബ്രസീലിയ: രണ്ടാഴ്ചത്തെ പ്രയാണത്തിനുശേഷം ഒളിമ്പിക്സ് ദീപം ബ്രസീലിലത്തെി. 329 നഗരങ്ങള്‍ ചുറ്റിയാണ് ദീപം ബ്രസീലിയയിലത്തെിയത്. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് ബ്രസീലിന്‍െറ തലസ്ഥാനമായ ബ്രസീലിയയിലത്തെിയത്. പ്രസിഡന്‍റ് ദില്‍മ റൂസഫ് ദീപം ഏറ്റുവാങ്ങി. ഏപ്രില്‍ 21ന് ദക്ഷിണ ഗ്രീസില്‍നിന്നാണ് ഒളിമ്പിക് ദീപത്തിന്‍െറ പ്രയാണമാരംഭിച്ചത്. 12,000ത്തോളം പേര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങാണ് പ്രധാനവേദിയായ മാറക്കാനയില്‍ സംഘടിപ്പിക്കുന്നത്.

ദീപം ബ്രസീലിലത്തെിയെങ്കിലും ഒളിമ്പിക്സ് കൃത്യമായി നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഉദ്ഘാടനത്തിന് മൂന്നുമാസം മാത്രം ശേഷിക്കെ വേദികളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ടിക്കറ്റ് വില്‍പനയും മന്ദഗതിയിലാണ്. 50 ശതമാനത്തില്‍ താഴെ മാത്രം ടിക്കറ്റുകളാണ് വിറ്റുപോയത്. കടലോരത്ത് നിര്‍മിച്ച ഇരുചക്രവാഹന പാത പ്രതികൂല കാലാവസ്ഥ കാരണം തകര്‍ന്നതും സംഘാടകരെ ആശങ്കയിലാഴ്ത്തുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.