?????? ????????????

തീവ്രവാദിയായ ജ്യേഷ്ഠന്‍െറ ചാമ്പ്യനായ അനുജന്‍

മോണ്‍ട്രക്സ്: മുറാദ് ലാക്റേവിക്ക് തൈക്വാന്‍ഡോ വെറുമൊരു ഇടിയല്ല. തീവ്രവാദ വഴിയില്‍ അകപ്പെട്ട് ചാവേറായ ജ്യേഷ്ഠന്‍ തീര്‍ത്ത കറുത്തപാടുകള്‍ മായ്ക്കാനുള്ള വേദികൂടിയാണ്. ഒടുവില്‍, റിയോയിലേക്കുള്ള ടിക്കറ്റും ഉറപ്പിച്ച് ഒളിമ്പിക്സിനായി കാത്തിരിക്കുകയാണ് മുറാദ്. ബ്രസല്‍സ് ആക്രമണത്തില്‍ ചാവേറായ നജീം ലാക്റാവിയുടെ അനുജനാണ് മുറാദ്. തൈക്വാന്‍ഡോ യൂറോപ്യന്‍ ചാമ്പ്യനായാണ് മുറാദ് ഒളിമ്പിക്സിനത്തെുന്നത്. മാര്‍ച്ച് 22ന് ബ്രസല്‍സ് എയര്‍പോര്‍ട്ടില്‍ 32 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിലെ ചാവേറായിരുന്നു നജീം. സഹോദരന്‍െറ ചെയ്തികള്‍ മുറാദിന്‍െറ കരിയറിനെയും ബാധിക്കുമെന്ന ഘട്ടത്തിലത്തെിയിരുന്നു. എന്നാല്‍, തനിക്ക് സഹോദരനുമായി ബന്ധമില്ളെന്നും മൂന്ന് വര്‍ഷം മുമ്പ് നജീം നാടുവിട്ട് സിറിയയിലേക്ക് പോയതാണെന്നും മുറാദ് പറഞ്ഞിരുന്നു. നജീം തീവ്രവാദത്തിലേക്ക് പോയതെങ്ങനെയാണെന്നറിയില്ളെന്നും മുറാദ് പറഞ്ഞു.

വ്യാഴാഴ്ച നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് 54 കിലോ വിഭാഗം ഫൈനലില്‍ ജീസസ് ടോര്‍ടോസയെ 6-3ന് തോല്‍പിച്ചാണ് മുറാദ് കിരീടവും ഒളിമ്പിക്സ് പ്രവേശവും ഉറപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.