റിയോ മെഡല്‍ ജേതാക്കളെ കാത്ത് ഖേല്‍രത്ന, അര്‍ജുന പുരസ്കാരങ്ങള്‍

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് കായിക മന്ത്രാലയത്തിന്‍െറ അപൂര്‍വ വാഗ്ദാനം. ഈ വര്‍ഷത്തെ ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ക്ക് ഒളിമ്പിക് മെഡല്‍ ജേതാക്കളെ കൂടി പരിഗണിക്കുമെന്നാണ് പ്രഖ്യാപനം. വ്യക്തിഗത ഇനങ്ങളിലെ നേട്ടങ്ങള്‍ക്കാണ് രാജീവ് ഗാന്ധി ഖേല്‍രത്ന നല്‍കുക. താരങ്ങള്‍ക്ക് ഒരിക്കല്‍ മാത്രം നല്‍കുന്നതായതിനാല്‍ നേരത്തെ ഇതേ പുരസ്കാരം നേടിയവരെ പരിഗണിക്കില്ല. ടീം ഇനങ്ങളില്‍ മികവു കാണിച്ചവര്‍ക്ക് അര്‍ജുന പുരസ്കാരങ്ങളും നല്‍കും. നിലവിലെ ചട്ടങ്ങള്‍ പ്രകാരം 2011 മുതല്‍ 2015 വരെ വര്‍ഷങ്ങളിലെ നേട്ടങ്ങളാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുക. ഇതില്‍ ഇളവു നല്‍കിയാണ് റിയോ ഒളിമ്പിക് മെഡല്‍ ജേതാക്കളെ കൂടി ഉള്‍പെടുത്താന്‍ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.