പനാജി: 36ാമത് ദേശീയ ഗെയിംസ് 2018 നവംബർ നാലു മുതൽ 17 വരെ ഗോവയിൽ. 2016 നവംബറിൽ നടക്കേണ്ടിയിരുന്ന ദേശീയ ഗെയിംസ് സ്റ്റേഡിയങ്ങളുടെ നിർമാണം, പൊതുതെരഞ്ഞെടുപ്പ് എന്നിവ കാരണം അനിശ്ചിതമായി നീളുകയായിരുന്നു. ഝാർഖണ്ഡ് വേദിയായ 34ാം ഗെയിംസും 2015ൽ കേരളം വേദിയായ 35ാം ഗെയിംസും അനിശ്ചിതമായി വൈകിയതും ഗോവ ദേശീയ ഗെയിംസിെൻറ കാലതാമസത്തിന് വഴിവെച്ചു. ഗോവ സ്പോർട്സ് അതോറിറ്റിയാണ് ഇപ്പോൾ തീയതി പ്രഖ്യാപിച്ചത്. 30 ഇനങ്ങളിലായി രാജ്യത്തെ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സർവിസസ് എന്നിവയിൽ നിന്നുള്ള താരങ്ങളാണ് മേളയിൽ മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.