ന്യൂഡൽഹി: ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ ജാവലിൻ താരം രോഹിത് യാദവ് ഉത്തേജകക്കുരുക്കിൽ. നിരോധിത ഉത്തേജകമരുന്നായ ‘സ്റ്റനോസൊേളാൽ’ ഉപയോഗിച്ചതായി ‘എ’ സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയതായി അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഇതോടെ ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ് വെള്ളിമെഡൽ നഷ്ടമായേക്കും.
2016 ലോക സ്കൂൾ ഗെയിംസിൽ സ്വർണമെഡൽ ജേതാവു കൂടിയാണ് രോഹിത്. നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനാൽ രോഹിത് യാദവിനെ സസ്പെൻഡ് ചെയ്തതായി അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ (െഎ.എഫ്.െഎ) അറിയിച്ചു. ബാേങ്കാക്കിൽ നടന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിെൻറ അവസാന ദിനം ശേഖരിച്ച സാമ്പിളിെല പരിശോധന ഫലമാണ് പുറത്തുവന്നത്. അടുത്തയാഴ്ച്ച പുറത്തുവരുന്ന ‘ബി’ സാമ്പിൾ ഫലവും എതിരായാൽ നാലുവർഷം വരെ വിലക്ക് വീണേക്കും. ഉത്തർപ്രദേശുകാരനായ രോഹിത് ദേശീയ യൂത്ത് അത്ലറ്റിക് മീറ്റിൽ 76. 11 മീറ്റർ റെക്കോഡോടെ സ്വർണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.