പി.യു. ചിത്രക്കായി ഇടപെടണം: വിജയ്​ ഗോയലിന്​ കായികമന്ത്രിയുടെ കത്ത്​

തിരുവനന്തപുരം: 1500 മീറ്റർ ഏഷ്യൻ ചാമ്പ്യൻ പി.യു. ചിത്രയെ ലോക അത്​ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന്​ ഒഴിവാക്കിയ അത്​ലറ്റിക്​സ്​ ഫെഡറേഷൻ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട്​ കേന്ദ്ര കായികമന്ത്രി വിജയ്​ ഗോയലിന്​ സംസ്​ഥാന കായികമന്ത്രി എ.സി. മൊയ്​തീൻ കത്തയച്ചു. ചിത്രയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 


ചിത്രക്കായി അത്​ലറ്റിക്​ ​അസോ. രംഗത്ത്​
കോഴിക്കോട്​: പി.യു. ചിത്രയെ ലോകചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ കേരള അത്​ലറ്റിക്​സ്​ അസോസിയേഷൻ ഇന്ത്യൻ അത്​ലറ്റിക്​ ഫെഡറേഷന്​ കത്തെഴുതി. ഇന്ത്യൻ ടീമിലെ മൂന്ന്​ താരങ്ങളുടെ പരിശീലകനായ പി.ബി. ജയകുമാറിനെ കോച്ചിങ്​ ടീമിൽ ഉൾപ്പെടുത്തണമെന്നും ഫെഡറേഷൻ സെക്രട്ടറി ജനറലിന്​ അയച്ച കത്തിൽ ആവശ്യപ്പെട്ടു. 400 മീറ്ററിൽ മത്സരിക്കുന്ന മുഹമ്മദ്​ അനസ്​, റിലേ ടീമംഗങ്ങളായ അനിൽഡ തോമസ്​, ആർ. അനു എന്നിവരുടെ പരിശീലകനാണ്​ ജയകുമാർ.

Tags:    
News Summary - support PU chithra; ac moideen write to vijay goel -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.