ഫുട്​ബാളിൽ ഒരു കൈ നോക്കാൻ ബോൾട്ട്​

ലണ്ടൻ: വേഗരാജാവ്​ ഉസൈൻ ബോൾട്ട്​ ഫുട്​ബാളിലും ഒരു കൈ നോക്കുന്നു. 2018ൽ ഫുട്​ബാൾ മൈതാനങ്ങളിൽ ബോൾട്ടി​​​െൻറ കുതിപ്പ്​ ഉണ്ടാവുമെന്നാണ്​ നിലവിലെ വാർത്തകൾ. ഫിഫ.കോമിനോടാണ്​​ ഫുട്​ബാൾ കളിക്കാനുള്ള സ്വകാര്യ ആഗ്രഹം ബോൾട്ട്​ ആദ്യമായി പ​ങ്കുവെച്ചത്​​.

എനിക്ക്​ ഫുട്​ബാൾ കളിക്കാൻ ആഗ്രഹമുണ്ട്​. ഇതിനായി ചില ക്ലബുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്​. ആഗസ്​റ്റിൽ തനിക്കുണ്ടായ പരിക്ക്​ മൂലം പരീശിലനങ്ങളിൽ പ​െങ്കടുക്കാൻ സാധിച്ചിട്ടില്ല. എങ്കിലും 2018ൽ ഫുട്​ബാൾ മൈതാന​ത്തെത്താൻ കഴിയുമെന്നാണ്​ ത​​​െൻറ പ്രതിക്ഷയെന്ന്​ ബോൾട്ട്​ ഫിഫ.കോമിനോട്​ പറഞ്ഞു. 

ക്രിസ്​റ്റ്യാനോ റോണോൾഡോയാണ് ​ മികച്ച താരമെന്നും ബോൾട്ട്​ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ക്രിസ്​റ്റ്യാനോ റോണോൾഡോ ചാമ്പ്യൻസ്​ ലീഗും ലാ ലിഗയും നേടിയിട്ടുണ്ട്​. അഞ്ചാം സീസണിലും ടോപ്​ സ്​കോററാണ്​ ക്രിസ്​റ്റ്യാനോ. ക്രിസ്​റ്റ്യാനോ, മെസി, നെയ്​മർ എന്നിവരാണ്​ തനിക്ക്​ പ്രിയപ്പെട്ട താരങ്ങളെന്നും ബോൾട്ട്​ പറഞ്ഞു.

അച്ചടക്കവും കഠിനാധ്വാനവുമാണ്​ ത​​​െൻറ വിജയങ്ങൾക്ക്​ പിന്നിൽ. കഠിനാധ്വാനം നടത്തുന്ന ആർക്കും വിജയം കൈവരിക്കാം. ഇതിനായി ചില ത്യാഗങ്ങൾ സഹിക്കേണ്ടി വരുമെന്നും ബോൾട്ട്​ വ്യക്​തമാക്കി.

Tags:    
News Summary - World's Fastest Man Usain Bolt Wants to Begin Football Career by 2018–Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.