കൊച്ചി: സംസ്ഥാന ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ പെണ്‍വിഭാഗം കിരീടം തൃശൂരിന്. അവസാന പോരാട്ടത്തിൽ തൃശൂര്‍ 69---55 എന്ന സ്കോറിനാണ് തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയത്. ചാമ്പ്യന്മാര്ക്കായി റെയ്ന കാതറിന് 20 പോയൻറുകള്‍ നേടി. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ കണ്ണൂര്‍ 62--39ന് കോട്ടയത്തെ തോല്പിച്ചു. ആണ്‍വിഭാഗം ഫൈനലില്‍ ആതിഥേയരായ എറണാകുളം കോട്ടയത്തെ നേരിടും. ആണ്‍വിഭാഗത്തില്‍ ആലപ്പുഴയെ തോല്പിച്ച് തിരുവനന്തപുരം മൂന്നാം സ്ഥാനക്കാരായി. സ്കോര്‍ 65--41. ബുധനാഴ്ച രാത്രി വൈകി നടന്ന ആണ്‍വിഭാഗം സെമിയില്‍ എറണാകുളം തിരുവനന്തപുരത്തെയും (61--36) കോട്ടയം ആലപ്പുഴയെയുമാണ് (69-53) തോല്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.