ജോ ബേണ്‍സ്, ഉസ്മാന്‍ ഖ്വാജ ആസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍

സിഡ്നി: ന്യൂസിലന്‍ഡിനെതിരെ അടുത്തയാഴ്ച ആരംഭിക്കുന്ന പരമ്പരക്കുള്ള ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് ബാറ്റ്സ്മാന്മാരായ ജോ ബേണ്‍സിനെയും ഉസ്മാന്‍ ഖ്വാജയെയും തിരിച്ചുവിളിച്ചു. സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ആസ്ട്രേലിയക്കായി സെഞ്ച്വറി നേടിയതാണ് ഇരുവര്‍ക്കും ടീമിലേക്ക് മടങ്ങിവരാന്‍ തുണയായത്. 2013ലെ ആഷസിനുശേഷം ഉസ്മാന്‍ ഖ്വാജ ടെസ്റ്റ് കളിച്ചിട്ടില്ല. ക്യാപ്റ്റനായിരുന്ന മൈക്കല്‍ ക്ളാര്‍ക്ക്, ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സന്‍, ക്രിസ് റോജര്‍, ബ്രാഡ് ഹഡിന്‍, റ്യാന്‍ ഹാരിസ് എന്നീ അതികായന്മാര്‍ വിരമിച്ചശേഷം നടക്കുന്ന ആദ്യ പരമ്പരക്കാണ് ആസ്ട്രേലിയ ഒരുങ്ങുന്നത്.

മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഗബ്ബയില്‍ നവംബര്‍ അഞ്ചിനാണ് ആരംഭിക്കുക. ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ജോ ബേണ്‍സ്, ഉസ്മാന്‍ ഖ്വാജ, ആഡം വോഗസ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ നെവില്‍, മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹാസ്ല്‍വുഡ്, പീറ്റര്‍ സിഡില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.