ആക്ഷന്‍ ക്ലിയര്‍; സുനില്‍ നരെയ്ന് പന്തെറിയാം

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസ് ഓഫ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍െറ ബൗളിങ് ആക്ഷനില്‍ തെറ്റില്ളെന്ന് ഐ.സി.സി.  കഴിഞ്ഞ നവംബറില്‍ ശ്രീലങ്കക്കെതിരെ നടന്ന ഏകദിന മത്സരത്തിനിടെ തെറ്റായ ബൗളിങ് ആക്ഷന്‍െറ പേരില്‍ ഐ.സി.സി നരെയ്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, എല്ലാ ബൗളിങ് നിയമങ്ങളും പാലിച്ചാണ് നരെയ്ന്‍ പന്തെറിയുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഐ.സി.സി കണ്ടത്തെി. ഇതോടെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനുവേണ്ടി ഈ 27കാരന് കളിക്കാനാകും. നാല് ഐ.പി.എല്ലുകളില്‍ കളിച്ചിട്ടുള്ള നരെയ്ന്‍ 74 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, അച്ഛന്‍െറ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ താരത്തിന് കൊല്‍ക്കത്തയുടെ ആദ്യ മത്സരം നഷ്ടമാവും. ഞായറാഴ്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെയാണ് മത്സരം. ഏപ്രില്‍ 13ന് നടക്കുന്ന രണ്ടാം മത്സരത്തിനു മുമ്പായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ജാക് കാലിസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.