അന്തര്‍ മേഖല ക്രിക്കറ്റ്:  ദക്ഷിണ മേഖലക്ക്  ഇന്നിങ്സ് ജയം

അന്തര്‍ മേഖല ക്രിക്കറ്റ്:  ദക്ഷിണ മേഖലക്ക്  ഇന്നിങ്സ് ജയം

പെരിന്തല്‍മണ്ണ: അണ്ടര്‍ 23 അന്തര്‍ മേഖല ത്രിദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഉത്തര മേഖലക്കെതിരെ ദക്ഷിണ മേഖലക്ക് ഇന്നിങ്സ് ജയം. ഇന്നിങ്സിനും 95 റണ്‍സിനുമാണ് ജയം. ഒമ്പത് വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ദക്ഷിണ മേഖല 60.3 ഓവറില്‍ 350 റണ്‍സിന് പുറത്തായി. 
എന്നാല്‍, രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഉത്തരമേഖലക്ക് 40.1 ഓവറില്‍ 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഉത്തരമേഖലക്ക് വേണ്ടി രോഹന്‍ എസ്. കുന്നുമ്മല്‍ 47 റണ്‍സ് നേടി. ദക്ഷിണ മേഖലയുടെ അനന്ദുരാജ് 24 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.