ആസ്ട്രേലിയ-വിന്‍ഡീസ് ക്രിക്കറ്റ് ടെസ്റ്റ്: നാലാം ദിനവും മഴ കളി മുടക്കി


സിഡ്നി: ആസ്ട്രേലിയ-വിന്‍ഡീസ് ക്രിക്കറ്റ് ടെസ്റ്റിലെ നാലാം ദിനവും മഴ കളി മുടക്കി. തുടര്‍ച്ചയായി രണ്ടു ദിവസം പെയ്ത കനത്തമഴയില്‍ സിഡ്നി ക്രിക്കറ്റ് മൈതാനം വെള്ളത്തിലായി. 86.2 ഓവര്‍ പന്തെറിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തിരുന്നു. 30 റണ്‍സെടുത്ത് ദിനേഷ് രാംദിനും കേമര്‍ റോച്ചു(0)മായിരുന്നു ക്രീസില്‍.
ആസ്ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ടുദിവസം മഴയത്തെുടര്‍ന്ന്  നിര്‍ത്തിവെക്കുന്ന അഞ്ചാമത്തെ മത്സരമാണിത്. 1931-32ല്‍ ബ്രിസ്ബെയിനില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും  1947-48ല്‍ സിഡ്നിയില്‍ ഇന്ത്യക്കെതിരെയും   1954-55ല്‍ ഇംഗ്ളണ്ടിനെതിരെയും 1989-90ല്‍ പാകിസ്താനെതിരെയും നടന്ന മത്സരങ്ങള്‍ കനത്ത മഴമൂലം നിര്‍ത്തിയിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.