അഫ്രീദി തിളങ്ങി; പാകിസ്താന് ജയം

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ട്വന്‍റി20യില്‍ പാകിസ്താന് 16 റണ്‍സ് വിജയം. പാക് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയുടെ ഓള്‍റൗണ്ട് മികവിലാണ് ജയം. വാതുവെപ്പ് കേസില്‍ അഞ്ചുവര്‍ഷത്തെ വിലക്കുകഴിഞ്ഞ് ടീമിലത്തെിയ മുഹമ്മദ് ആമിര്‍ ഒരു വിക്കറ്റുമായി തിരിച്ചുവരവ് ഗംഭീരമാക്കി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 47 പന്തില്‍ 61 റണ്‍സെടുത്ത ഓപണര്‍ മുഹമ്മദ് ഹഫീസ് പാക് ടീമില്‍ ടോപ്സ്കോററായി. എട്ടു പന്തില്‍ 23 റണ്‍സും രണ്ടു വിക്കറ്റുകളും മൂന്ന് ക്യാച്ചുകളും നേടി അഫ്രീദി കളിയിലെ താരമായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.